Follow KVARTHA on Google news Follow Us!
ad

എട്ടടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വീണ് മുങ്ങിത്താഴാന്‍ തുടങ്ങി നാലുവയസുകാരി; പിന്നീട് സംഭവിച്ചത്

എട്ടടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വീണ് മുങ്ങിത്താഴാന്‍ തുടങ്ങിയ News, Local-News, Lifestyle & Fashion, Report, CCTV, Complaint, National,
ജോധ്പൂര്‍: (www.kvartha.com 30.09.2019) എട്ടടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വീണ് മുങ്ങിത്താഴാന്‍ തുടങ്ങിയ നാലുവയസുകാരിയെ പ്രദേശവാസികള്‍ അതിസാഹസികമായി രക്ഷപ്പെടുത്തി. ജോധ്പൂരിലെ ഹോഴ്‌സ് ചൗക്കില്‍ ഞായറാഴ്ചയാണ് സംഭവം. പ്രദേശവാസിയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ് പെണ്‍കുട്ടിക്ക് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞായറാഴ്ച വൈകീട്ട് 5.40 മണിയോടെയാണ് അപകടം നടന്നത്. നാലുവയുകാരി വൈഷ്ണവിയാണ് അപകടത്തില്‍പ്പെട്ടത്. എട്ടടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വീണ കുട്ടി മുങ്ങിത്താഴാന്‍ തുടങ്ങിയിരുന്നു. ഇത് കണ്ട് പ്രദേശവാസികള്‍ നിലവിളിക്കുന്നത് കേട്ട് ഓടിയെത്തിയ ജ്യോതി റാം പട്ടീല്‍ എന്നയാളാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

Jodhpur: 4-year-old rescued from drowning in gutter, News, Local-News, Lifestyle & Fashion, Report, CCTV, Complaint, National

അപകടം നടക്കുന്നതിന് പത്തടി അകലെയുള്ള കടയില്‍ ജോലി ചെയ്യുകയായിരുന്നു ജ്യോതി റാം. ഇതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടത്. ഓടിയെത്തിയ ഇയാള്‍ കുട്ടിയെ വലിച്ച് പുറത്തേക്കിട്ടു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമാകാം.

കഴിഞ്ഞ ഒരാഴ്ചയായി തുറന്നിട്ട, നിറഞ്ഞൊഴുകുന്ന ഓട കാരണം ദുരിതമനുഭവിക്കുകയാണ് പ്രദേശവാസികള്‍. റോഡ് കണ്‍സ്ട്രക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഓട തുറന്നുവച്ചത്, എന്നാല്‍ പിന്നീട് ആവശ്യം കഴിഞ്ഞെങ്കിലും ഇവര്‍ ഇത് അടച്ചില്ല. കഴിഞ്ഞ എട്ടുദിവസമായി ഓട തുറന്നുവെച്ചിരിക്കുകയായിരുന്നു. പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ ചെവികൊള്ളാന്‍ തയ്യാറായില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

തക്കസമയത്ത് ജ്യോതി റാം കണ്ടില്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടി മരിച്ചുപോകേണ്ടതായിരുന്നു. പരാതിപ്പെട്ടിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ല. അപകടം നടന്നതിന് ശേഷം കോര്‍പ്പറേഷന്‍ അധികൃതരെത്തി നിര്‍മാണം പൂര്‍ത്തിയാക്കി ഓട അടച്ചു. തിങ്കളാഴ്ച രാവിലെയാണ് ഓട അടച്ചത്. ഇത് നേരത്തേ ചെയ്തിരുന്നെങ്കില്‍ ആ കുഞ്ഞിന് അപകടം സംഭവിക്കില്ലായിരുന്നുവെന്ന് നാട്ടുകാരിലൊരാള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jodhpur: 4-year-old rescued from drowning in gutter, News, Local-News, Lifestyle & Fashion, Report, CCTV, Complaint, National.