Follow KVARTHA on Google news Follow Us!
ad

ബ്രാഹ്മണനായതുകൊണ്ടല്ല, ലോക്‌സഭാ സ്പീക്കറായതുകൊണ്ടാണ് ഓംബിര്‍ള ബഹുമാനിക്കപ്പെടുന്നത്; ബ്രാഹ്മണര്‍ ജന്മംകൊണ്ട് തന്നെ ഉന്നതരാണെന്ന സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ബ്രാഹ്മണര്‍ ജന്മംകൊണ്ട് തന്നെ ഉന്നതരാണെന്ന സ്പീക്കറുടെ പരാമര്‍ത്തിനെതിരെNational, New Delhi, News, BJP, Congress, Politics, Controversial Statements, Criticism, Kapil Sibal, ‘It’s this mindset…’: Congress’ Kapil Sibal jabs Lok Sabha speaker over ‘Brahmin’ remark
ന്യൂഡല്‍ഹി: (www.kvartha.com 12.09.2019) ബ്രാഹ്മണര്‍ ജന്മംകൊണ്ട് തന്നെ ഉന്നതരാണെന്ന സ്പീക്കറുടെ പരാമര്‍ത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഈ മന;സ്ഥിതിയാണ് ഇന്ത്യയില്‍ ജാതി വ്യവസ്ഥ വളര്‍ത്തുന്നതെന്ന് കപില്‍ സിബല്‍ പറഞ്ഞു. ബ്രാഹ്മണനായതുകൊണ്ടല്ല, ലോക്‌സഭാ സ്പീക്കറായതുകൊണ്ടാണ് ഓംബിര്‍ള ബഹുമാനിക്കപ്പെടുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബ്രാഹ്മണര്‍ ജന്മംകൊണ്ട് തന്നെ ഉയര്‍ന്നവരാണെന്നും മറ്റുസമുദായങ്ങള്‍ക്ക് വഴികാട്ടിയാണെന്നുമായിരുന്നു സ്പീക്കറുടെ പരാമര്‍ശം. ഞായറാഴ്ച രാജസ്ഥാനിലെ കോട്ടയില്‍ നടന്ന അഖില ബ്രാഹ്മണ മഹാസഭയുടെ സമ്മേളനത്തിനിടെയാണ് സ്പീക്കര്‍ വിവാദപ്രംസംഗം നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.



മറ്റു സമുദായങ്ങള്‍ക്ക് വഴി കാട്ടുന്നതില്‍ ബ്രാഹ്മണ സമുദായം എന്നും മുന്നിലായിരുന്നു. ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് അവരാണ്. അവര്‍ സേവന മനോഭാവവും അര്‍പ്പണബോധവും ഉള്ളവരാണ്. സമൂഹത്തില്‍ വിദ്യാഭ്യാസവും മൂല്യങ്ങളും വര്‍ധിക്കുന്നതിന് കാരണമായത് ബ്രാഹ്മണരാണെന്നും അവര്‍ ജന്മനാ ഉയര്‍ന്ന മൂല്യമുള്ളവരാണെന്നുമായിരുന്നു സ്പീക്കറുടെ പ്രസംഗം. ഫേസ്ബുക്കിലും ട്വിറ്ററിലും ബ്രാഹ്മണരെ വാഴ്ത്തി ബിര്‍ള പോസ്റ്റുകളിട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, BJP, Congress, Politics, Controversial Statements, Criticism, Kapil Sibal, ‘It’s this mindset…’: Congress’ Kapil Sibal jabs Lok Sabha speaker over ‘Brahmin’ remark