Follow KVARTHA on Google news Follow Us!
ad

അരങ്ങേറ്റം കൊഴുപ്പിച്ച് നിഹാല്‍ സരിന്‍; 37 നീക്കങ്ങളില്‍ എതിരാളിയെ അടിയറവ് പറയിച്ച് ചെസ് ലോകകപ്പില്‍ മലയാളി കൗമാരക്കാരന് ജയം

ചെസ് ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍Sports, Chess, News, India, World cup, Nihal Sarin, Indians at the Chess World Cup: Nihal Sarin win first game of second round
തൃശൂര്‍: (www.kvartha.com 14/09/2019) ചെസ് ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍. റഷ്യയില്‍ നടക്കുന്ന ചെസ് ലോകകപ്പില്‍ രണ്ടാം റൗണ്ടിലെ ആദ്യമത്സരത്തിലും നിഹാല്‍ സരിന്‍ ജയം സ്വന്തമാക്കി. അസര്‍ബൈജാന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ സഫര്‍ലി എല്‍ താജിനെയാണ് നിഹാല്‍ അടിയറവ് പറയിച്ചത്. 37 നീക്കങ്ങള്‍ക്കൊടുവിലായിരുന്നു വെള്ളക്കരുക്കളുമായി കളിച്ച നിഹാലിന്റെ വിജയം.

ഒന്നാം റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിലും പെറുവിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ ജോര്‍ജ് കൊറിയയെ തോല്‍പ്പിച്ചാണ് നിഹാല്‍ രണ്ടാം റൗണ്ടിലെത്തിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Chess, News, India, World cup, Nihal Sarin, Indians at the Chess World Cup: Nihal Sarin win first game of second round