Follow KVARTHA on Google news Follow Us!
ad

കഴിഞ്ഞ 2മാസമായി കൂലിയില്ല; കുടുംബം പട്ടിണിയിലായപ്പോള്‍ ഫാമിലെ തീറ്റ മറിച്ചുവിറ്റു; ആദിവാസി യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ഫാം ഉടമയടക്കം 5പേര്‍ അറസ്റ്റില്‍; കേസ് ഒതുക്കി തീര്‍ക്കാന്‍ ഭര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ 9പേരും അറസ്റ്റില്‍

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഫാം ഉടമയടക്കംHyderabad, News, Local-News, Crime, Criminal Case, Police, Arrested, National,
ഹൈദരാബാദ്: (www.kvartha.com 30.09.2019) ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഫാം ഉടമയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് രചകോണ്ട പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസ് ഒതുക്കി തീര്‍ക്കാന്‍ ഭര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മറ്റ് ഒമ്പത് പേര്‍ക്കെതിരെയും കേസെടുത്ത പോലീസ് ഇവരേയും അറസ്റ്റ് ചെയ്തു. ഹൈദരാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശമായ പഹാഡി ഷെരീഫിലെ ഫാം ഹൗസിലാണ് ആദിവാസി യുവതി കൂട്ടബലാത്സംഗത്തിനിരയായത്.

Hyderabad: Five Arrested for Gang molest of Tribal Woman, Nine Others Also Held,Hyderabad, News, Local-News, Crime, Criminal Case, Police, Arrested, National.

പൗള്‍ട്രി ഫാമില്‍ ജോലി ചെയ്യുകയായിരുന്നു അന്യദേശത്തുനിന്നും വന്ന യുവതിയും ഭര്‍ത്താവും. ഇതിനിടെയാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. കഴിഞ്ഞ രണ്ടു മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിമാസം 15,000 രൂപ വാഗ്ദാനം ചെയ്താണ് യുവതിയും യുവാവും ഫാമില്‍ ജോലിക്കെത്തിയത്. ശമ്പളം ലഭിക്കാത്തതോടെ ഇവര്‍ പലതവണയായി ഉടമയെ കണ്ട് തങ്ങളുടെ അവസ്ഥ ബോധ്യപ്പെടുത്തി. എന്നാല്‍ കൊടുക്കാനുള്ള പണം നല്‍കാന്‍ അയാള്‍ തയ്യാറായില്ല.

ഇതോടെ പട്ടിണിയിലായ ദമ്പതികള്‍ ഫാമിലെ തീറ്റ കുറഞ്ഞ പൈസക്ക് മറ്റ് ഫാമുകള്‍ക്ക് മറിച്ചുവിറ്റു. ഇക്കാര്യം അറിയാനിടയായ ഫാമിലെ തൊഴിലാളിയായ സുരേഷ് ഉടമ പ്രശാന്ത് റെഡ്ഡിയോട് പറഞ്ഞു. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും ബലമായി പിടിച്ചുകൊണ്ടുപോയി രണ്ട് വ്യത്യസ്ത മുറികളില്‍ അടച്ചിട്ടു. ഈ മുറിയില്‍വച്ചാണ് ഇയാളും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിനെയും ഇവര്‍ കൈയ്യേറ്റം ചെയ്തു.

ഇതിനിടെ സെപ്റ്റംബര്‍ 26ന് മുറിയില്‍നിന്ന് രക്ഷപ്പെട്ട ഇരുവരും പോലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

മുച്ച പ്രശാന്ത് റെഡ്ഡി(30), മുച്ച അനില്‍ റെഡ്ഡി(26), ആര്‍ ഭരത്(26), ദേവര്‍ ഷെട്ടി പവന്‍ കുമാര്‍(29), സി ഹനുമന്തു(25) എനന്നിവരാണ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികള്‍.

അറസ്റ്റിലായ മറ്റ് ഒമ്പതുപേര്‍: രവീന്ദര്‍, വെങ്കട്ട് റെഡ്ഡി, ജതവത് രവീന്ദര്‍, ചരളപള്ളി യദയ്യ, ജര്‍പ്പുള രാജു, ബൈഗരി സുരേഷ്, അനുഗു ലോകേഷ്, വിജയ് കുമാര്‍, മുച്ച ജനാര്‍ധന്‍ റെഡ്ഡി, ചന്ദ്രശേഖര്‍ റെഡ്ഡി എന്നിവരാണ്. ഇതില്‍ ചന്ദ്രശേഖര്‍ റെഡ്ഡി ഒളിവിലാണ്. മറ്റു പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ട്. ഈ പത്ത് പ്രതികളും കോടതിക്ക് പുറത്തുവെച്ച് കേസ് ഒതുക്കാന്‍ ശ്രമിച്ചവരാണെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പ്രതികളാണ് ഇവരെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചതെന്നും പോലീസ് അറിയിച്ചു.

സംഭവത്തില്‍ പരാതി നല്‍കിയില്ലെങ്കില്‍ 2,50,000 രൂപ യുവതിക്കും ഭര്‍ത്താവിനും നല്‍കുമെന്നായിരുന്നു പ്രതികള്‍ വാഗ്ദാനം നല്‍കിയത്. ഇതുസംബന്ധിച്ച കടലാസില്‍ ഒപ്പുവെക്കാന്‍ നാട്ടുകൂട്ടം യുവതിയുടെ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചുവെന്നും പോലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗത്തിനും എസ് സി/ എസ് ടി ആക്ട് പ്രകാരവും, സെക്ഷന്‍ 365 തട്ടിക്കൊണ്ടുപോകല്‍, 342, 330, 506,മറ്റ് ഐ പി സി വകുപ്പുകളും ചേര്‍ന്നാണ് പോലീസ് കേസെടുത്തത്.


Keywords: Hyderabad: Five Arrested for Gang molest of Tribal Woman, Nine Others Also Held,Hyderabad, News, Local-News, Crime, Criminal Case, Police, Arrested, National.