Follow KVARTHA on Google news Follow Us!
ad

അമിതമായി വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കയ്ക്ക് ജോലിഭാരം കൂട്ടാന്‍ സാധ്യത; ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ഘടകമാണെന്ന് അറിയാമല്ലോ. പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ വെള്ളത്തിന് പ്രത്യേക കഴിവുണ്ട്. അതിനാലാണ് വെള്ളം Health, Lifestyle & Fashion, Doctor, Drinking Water, Water
(www.kvartha.com 16.09.2019) വെള്ളം നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ഘടകമാണെന്ന് അറിയാമല്ലോ. പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ വെള്ളത്തിന് പ്രത്യേക കഴിവുണ്ട്. അതിനാലാണ് വെള്ളം നന്നായി കുടിക്കണമെന്ന് പറയുന്നത്. ആരോഗ്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ സംരക്ഷിക്കാനും ശുദ്ധജലം നന്നായി കുടിക്കുന്നത് നല്ലതാണ്.

എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറയാറില്ലേ. ശരീരത്തിന് ആവശ്യമായതിലധികം വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അമിതമായി വെള്ളം കുടിക്കുമ്പോള്‍ അത് വൃക്കയ്ക്ക് ജോലിഭാരം കൂട്ടാന്‍ സാധ്യതയേറെയാണ്. പരമാവധി 800 മുതല്‍ 1000 മില്ലീലിറ്റിര്‍ വെള്ളം മാത്രമേ ഒരു മണിക്കൂറിനുള്ളില്‍ വൃക്കയ്ക്ക് ശുദ്ധീകരിക്കാന്‍ കഴിയൂ. അമിതമായി വെള്ളം കുടിക്കുമ്പോള്‍ വൃക്കയുടെ ജോലിഭാരം ഇരട്ടിയാകുന്നു. അതിനാല്‍ ഒരേസമയം ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് നല്ലതല്ല എന്നു മനസിലായി കാണുമല്ലോ?

Health, Lifestyle & Fashion, Doctor, Drinking Water, Water, How Much Water Should You Drink Per Day?

ഏതാണ്ട് 2.3 ലിറ്ററോളം വെള്ളം ദിവസവും കുടിക്കണമെന്ന് പറയാറുണ്ടെങ്കിലും ഓരോരുത്തരുടെയും ശരീരഘടനയും കായികപ്രവര്‍ത്തനങ്ങളും മറ്റുമനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. ഇത്രയും വെള്ളം ഒരുമിച്ച് കുടിക്കുന്നത് അരുത്. ചെറിയ അളവില്‍ പല തവണയായി കുടിക്കുക. അതാണ് ആരോഗ്യകരമായ ശീലവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Health, Lifestyle & Fashion, Doctor, Drinking Water, Water, How Much Water Should You Drink Per Day?