Follow KVARTHA on Google news Follow Us!
ad

റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ച സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു

റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ച സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞുKerala, Kochi, News, Gold, Gold Price, Gold Price Diminishes
കൊച്ചി: (www.kvartha.com 06.09.2019) റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ച സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച്ച പവന് 480 രൂപയും ഗ്രാമിന് 60 രൂപയും കുറഞ്ഞു. പവന് 28,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

രണ്ടുദിവസത്തിനിടെ പവന് 640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ്ണവില പവന് 29,120 രൂപയിലെത്തിയിരുന്നു. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്.