Follow KVARTHA on Google news Follow Us!
ad

കവി കിളിമാനൂര്‍ മധു അന്തരിച്ചു

കവിയും സാഹിത്യകാരനുമായ കവി കിളിമാനൂര്‍ മധു(67) അന്തരിച്ചു. 1952ല്‍ കിളിമാനൂരിലെ വണ്ടന്നൂരില്‍ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേല്‍ രാജാക്കന്മാരുടെ ഈഞ്ചിവിളയില്‍Thiruvananthapuram, News, Kerala, Obituary, Poet, Writer,
തിരുവനന്തപുരം: (www.kvartha.com 14.09.2019) കവിയും സാഹിത്യകാരനുമായ കവി കിളിമാനൂര്‍ മധു(67) അന്തരിച്ചു. 1952ല്‍ കിളിമാനൂരിലെ വണ്ടന്നൂരില്‍ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേല്‍ രാജാക്കന്മാരുടെ ഈഞ്ചിവിളയില്‍ ജനനം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം സ്വന്തമാക്കിയ അദ്ദേഹം ജേണലിസത്തിലും യോഗ്യത നേടി. പൊതു ദര്‍ശനം തിരുവനന്തപുരം പട്ടം പ്രൊഫ. ജോസഫ് മുണ്ടശേരി ഹാളില്‍ പകല്‍ 2.30 വരെ. സംസ്‌കാരം വൈകീട്ട് 5.30 ന് ശാന്തികവാടത്തില്‍.

അദ്ദേഹം 'എഴുത്തുകാരും നദികളും' എന്ന വിഷയത്തില്‍ പഠനംനടത്തി. റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ പിതാക്കന്മാരും പുത്രന്മാരും സംക്ഷിപ്ത വിവര്‍ത്തനം, ലോര്‍ക്കയുടെ ജര്‍മ, പരശുറാം രാമാനുജന്റെ ഹേ പരശുറാം എന്നീ നാടകങ്ങളും അദ്ദേഹം പരിഭാഷപ്പെടുത്തി. കേരളത്തിലെ പ്രമുഖ 78 നാടന്‍ കലാരൂപങ്ങള്‍ 15 സിഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിര്‍മിച്ചിട്ടുണ്ട്. യാത്രയും ഞാനും പ്രണയത്തിലെപ്പോഴും (യാത്രാക്കുറിപ്പുകള്‍). സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പുകണ്ണട, ജീവിതത്തിന്റെ പേര്, കുതിര മാളിക എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റെ രചനയാണ്.

Thiruvananthapuram, News, Kerala, Obituary, Poet, Writer, Famous poet Kilimanoor Madhu

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, Obituary, Poet, Writer, Famous poet Kilimanoor Madhu