Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ജയം; മര്‍ദ്ദനങ്ങള്‍ അതിജീവിച്ച് ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് മികച്ച മുന്നേറ്റം

ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍(ഡുസു) എബിവിപിക്ക് ജയംNational, New Delhi, News, University, Election, ABVP, DUSU Election Results: ABVP Sweeps DUSU Poll With 3 Posts
ന്യൂഡല്‍ഹി: (www.kvartha.com 14/09/2019) ഡല്‍ഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍(ഡുസു) എബിവിപിക്ക് ജയം. സെന്‍ട്രല്‍ പാനലിലെ നാലില്‍ മൂന്ന് സീറ്റുകള്‍ നേടിയാണ് എബിവിപിയുടെ ജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രട്ടറി പോസ്റ്റുകളാണ് എബിവിപി നേടിയത്. ജനറല്‍ സെക്രട്ടറി പോസ്റ്റില്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ വിജയിച്ചു. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം കാട്ടി എന്നതടക്കമുള്ള ആരോപണങ്ങള്‍ക്കിടയിലാണ് എബിവിപിയുടെ ജയം.

19000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എബിവിപിയുടെ അക്ഷിത് ദഹിയ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പ്രദീപ് തന്‍വാര്‍ 8574 വോട്ടിന്റെ ഭൂരിപക്ഷത്തിനും ജോയന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ശിവാംഗി ഖാര്‍വാള്‍ 2914 വോട്ടിന്റെ ഭൂരിപക്ഷത്തിനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പിലും മൂന്ന് സീറ്റുകള്‍ എബിവിപിക്കും ഒരു സീറ്റ് എന്‍എസ്‌യു ഐക്കുമായിരുന്നു ലഭിച്ചത്.


അതേസമയം ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമുണ്ടാക്കി. ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(ഐസ) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പതിനായിരം വോട്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എണ്ണായിരം വോട്ടും ഐസ സ്ഥാനാര്‍ത്ഥികള്‍ നേടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയും നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനിടെയും ക്രൂരമായി ആക്രമിക്കപ്പെട്ട എസ്എഫ്‌ഐ-എഐഎസ്എഫ് സഖ്യവും തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തി. എസ്എഫ്‌ഐ-എഐഎസ്എഫ് സഖ്യത്തിന്റെ അന്ധനായ സ്ഥാനാര്‍ത്ഥിയെ ഉള്‍പ്പടെ മര്‍ദ്ദിച്ച് എബിവിപി പ്രവര്‍ത്തകര്‍ നോമിനേഷന്‍ കീറിക്കളഞ്ഞിരുന്നു. ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് നോമിനേഷന്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ അലന്‍ പോള്‍ വര്‍ഗീസ് 4000 വോട്ടുകള്‍ നേടി. തൃശൂര്‍ സ്വദേശിയാണ് അലന്‍ പോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, University, Election, ABVP, DUSU Election Results: ABVP Sweeps DUSU Poll With 3 Posts