Follow KVARTHA on Google news Follow Us!
ad

തെരുവുനായയെ ഡോക്ടര്‍ വെടിവെച്ചു കൊന്നു; മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസ്

ചാടിയറ ശാസ്താമംഗലത്ത് തെരുവുനായയെ വെടിവച്ചതിന് ഡോ വിഷ്ണുവിനെതിരെ പോലീസ് കേസെടുത്തു. News, Kerala, Thiruvananthapuram, Doctor, Police, Case, hospital, Temple, Dog, Doctor shoot to Street Dog
തിരുവനന്തപുരം: (www.kvartha.com 07.09.2019) ചാടിയറ ശാസ്താമംഗലത്ത് തെരുവുനായയെ വെടിവച്ചതിന് ഡോ വിഷ്ണുവിനെതിരെ പോലീസ് കേസെടുത്തു.

മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയില്‍ മൃഗസംരക്ഷണ നിയമപ്രകാരമാണ് ഡോക്ടറുടെ പേരില്‍ നടപടി എടുത്തത്. വെടിയേറ്റ നായയെ പി.എം.ജി.യിലെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു.
കഴിഞ്ഞമാസം 21-ന് പൂജപ്പുര ചാടിയറ ക്ഷേത്രത്തിനു സമീപത്താണ് സംഭവം.

എന്നാല്‍ വെടിയേറ്റ തെരുവുനായ അക്രമകാരിയായിരുന്നെന്നും ചാടിയറ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായപ്പോഴാണ് നായയെ വെടിവച്ചതെന്നും വിഷ്ണു പോലീസിനോട് പറഞ്ഞു. മകനെ തെരുവുനായ സ്ഥിരമായി പിന്തുടരുകയും ആക്രമിക്കുകയും ചെയ്തതാണ് വിഷ്ണുവിനെ പ്രകോപനത്തിനു കാരണമാക്കിയത്.

പീപ്പിള്‍സ് ഫോര്‍ ആനിമല്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്‍ പൂജപ്പുര പോലീസ് കണ്ടെടുത്തു. വിഷ്ണുവിനെ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.

 News, Kerala, Thiruvananthapuram, Doctor, Police, Case, hospital, Temple, Dog, Doctor shoot to Street Dog

   (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Doctor, Police, Case, hospital, Temple, Dog, Doctor shoot to Street Dog