Follow KVARTHA on Google news Follow Us!
ad

കാവ്യയ്‌ക്കൊപ്പം ആ ക്ഷേത്രത്തില്‍ ദിലീപ് വീണ്ടും എത്തി; എല്ലാം ഈശ്വരന് സമര്‍പിച്ച് കണ്‍നിറയെ ദേവിയെ തൊഴുതു; വീഡിയോ വൈറല്‍

ബാല്യകാലത്ത് പുസ്തകം പൂജയ്ക്ക് വെച്ചിരുന്ന വീടിന് സമീപത്തെ ആKochi, News, Cinema, Actor, Actress, Kavya Madhavan, Dileep, Temple, Visit, Video, Entertainment, Kerala,
കൊച്ചി: (www.kvartha.com 30.09.2019) ബാല്യകാലത്ത് പുസ്തകം പൂജയ്ക്ക് വെച്ചിരുന്ന വീടിന് സമീപത്തെ ആ സരസ്വതി ക്ഷേത്രത്തില്‍ നടന്‍ ദിലീപ് കാവ്യയ്‌ക്കൊപ്പം ഈ നവരാത്രി കാലത്ത് വീണ്ടും എത്തി. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ് നടന്‍ ദിലീപ് ഭാര്യാ സമേതനായി എത്തിയത്.

ക്ഷേത്രത്തിലെത്തിയ ദിലീപ് പ്രാര്‍ഥിച്ച് വഴിപാടുകള്‍ നടത്തുകയും, കഴിഞ്ഞ ദിവസം ആരംഭിച്ച നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവം ഒക്ടോബര്‍ എട്ടിന് സമാപിക്കും.

 Dileep and Kavya Madhavan visit Avanamcode Saraswathi temple, Kochi, News, Cinema, Actor, Actress, Kavya Madhavan, Dileep, Temple, Visit, Video, Entertainment, Kerala

ആവണംകോട് സരസ്വതി ക്ഷേത്രത്തിന് ദിലീപിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതകളാണുള്ളത്. ബാല്യകാലത്ത് ഇവിടെയായിരുന്നു താരം പുസ്തകം പൂജയ്ക്ക് വച്ചിരുന്നത്. താരദമ്പതികള്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ഹരി പത്തനാപുരമാണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്.

'ദിലീപിന്റെ ബാല്യകാലത്ത് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കാനായി വീടിന് സമീപമുള്ള ക്ഷേത്രത്തിലായിരുന്നു എത്തിയിരുന്നത്... വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം.

ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ നടത്തി. വിജയദശമി ദിവസം ഇവിടെ പ്രഗല്‍ഭരായ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്തും. മിക്കവാറും ഈ ക്ഷേത്രത്തില്‍ എഴുത്തിനിരുത്താന്‍ ഞാനും ഉണ്ടാകും'- വീഡിയോയ്‌ക്കോപ്പം ഹരി കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dileep and Kavya Madhavan visit Avanamcode Saraswathi temple, Kochi, News, Cinema, Actor, Actress, Kavya Madhavan, Dileep, Temple, Visit, Video, Entertainment, Kerala.