Follow KVARTHA on Google news Follow Us!
ad

സ്പായുടെ മറവില്‍ പെണ്‍വാണിഭം; വനിതാ കമ്മിഷന്റെ നേതൃത്വത്തിലുള്ള അപ്രതീക്ഷിത തിരിച്ചിലില്‍ കുടുങ്ങിയത് നിരവധി പേര്‍; അനാശാസ്യത്തിനിടെ പിടിക്കപ്പെടുമ്പോള്‍ പുരുഷന്‍മാരില്‍ പലരും നഗ്നരായ നിലയില്‍, 7 സ്ത്രീകളെ രക്ഷപ്പെടുത്തി

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പിടികൂടിNew Delhi, News, Crime, Criminal Case, Police, FIR, Complaint, National,
ന്യൂഡല്‍ഹി: (www.kvartha.com 09.09.2019) സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ പിടികൂടി. ഡെല്‍ഹിയിലെ മധുവിഹാറില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ ഡെല്‍ഹി വനിത കമ്മിഷനാണ് പിടികൂടിയത്. തുടര്‍ന്ന് കമ്മിഷന്റെ പരാതിയില്‍ ശനിയാഴ്ച ഡെല്‍ഹി പോലീസ് സ്പാ സെന്ററിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

തനിക്ക് വന്ന ചില സന്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കിഴക്കന്‍ ഡെല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ അപ്രതീക്ഷിതമായ തിരിച്ചിലിലാണ് വനിതാ കമ്മിഷന്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തിയത്. മധുവിഹാര്‍ പോലീസ് സ്റ്റേഷനിലാണ് പെണ്‍വാണിഭത്തിന് സ്പായ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

DCW Busts immoral Racket in East Delhi Spa Centre; Police Registers FIR, New Delhi, News, Crime, Criminal Case, Police, FIR, Complaint, National

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഡെല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാലിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ നിരവധി പുരുഷന്മാരെയും സ്ത്രീകളെയും കണ്ടെത്തി. ഇതില്‍ ഏഴ് സ്ത്രീകളെ രക്ഷപ്പെടുത്തി. പുരുഷന്മാരില്‍ പലരും നഗ്‌നരായ നിലയിലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DCW Busts immoral Racket in East Delhi Spa Centre; Police Registers FIR, New Delhi, News, Crime, Criminal Case, Police, FIR, Complaint, National.