Follow KVARTHA on Google news Follow Us!
ad

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ 3-ാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ ദമ്പതികള്‍ക്ക് ദാരുണാന്ത്യം; അപകടം നടന്നത് സുഹൃത്തുക്കള്‍ക്കായി നടത്തിയ പാര്‍ട്ടിക്ക് ശേഷം

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ News, Flat, Dead, Police, Daughter, World,
ക്വിന്റോ: (www.kvartha.com 30.09.2019) ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 28കാരിയും 35 കാരനായ കാമുകനുമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചത്. ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിന്റോയിലാണ് സംഭവം നടന്നത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുവതിക്ക് എട്ടുവയസുള്ള ഒരു മകളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

യുവതിയുടെ ഫ് ളാറ്റില്‍ നടന്ന സുഹൃത്തുക്കള്‍ക്കായുള്ള പാര്‍ട്ടിക്ക് ശേഷം ബാല്‍ക്കണിയില്‍ രതിയില്‍ ഏര്‍പ്പെടുകയായിരുന്നു കമിതാക്കള്‍. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയല്‍വാസിയാണ് ആദ്യം ഓടിയെത്തിയത്. ഇരുവരെയും തിരിച്ചറിഞ്ഞതും അയല്‍വാസിയാണ്. സംഭവത്തില്‍ ഏറെ ദുഃഖമുണ്ടെന്നും എട്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ് മരിച്ച യുവതിയെന്നും അവരുടെ ബന്ധു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കാല്‍ഡെറോണ്‍ പോലീസ് പറഞ്ഞു.

Couple fall to their death while having affair when they topple off a third-floor balcony after throwing a house party, News, Flat, Dead, Police, Daughter, World

അതേസമയം മരിച്ച ദമ്പതികള്‍ക്ക് ബാല്‍ക്കണിയുടെ ചുമരിന്റെ ഉയരം അറിയില്ലായിരുന്നുവെന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള അശ്രദ്ധയാണ് മരണത്തിനിടയാക്കിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Keywords: Couple fall to their death while having affair when they topple off a third-floor balcony after throwing a house party, News, Flat, Dead, Police, Daughter, World.