Follow KVARTHA on Google news Follow Us!
ad

സഞ്ചാരികളുടെ മനം കവരുന്ന പാലക്കയം തട്ടില്‍ 92 ലക്ഷത്തിന്റെ വികസനത്തില്‍ 46 ലക്ഷത്തിന്റെ അഴിമതി: വിജിലന്‍സ് അന്വേഷണമാരംഭിച്ചു

പാലക്കയം തട്ടില്‍ 92 ലക്ഷം രൂപ ചെലവിട്ട ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ 46 ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി Kerala, News, Kannur, Travel & Tourism, Malabar, Vigilance, Case, Corruption in Palakkayam Thatt tourism circuit, Vigilance inquiry started
കണ്ണൂര്‍: (www.kvartha.com 29.09.2019) പാലക്കയം തട്ടില്‍ 92 ലക്ഷം രൂപ ചെലവിട്ട ടൂറിസം സര്‍ക്യൂട്ട് പദ്ധതിയില്‍ 46 ലക്ഷം രൂപയുടെ അഴിമതി കണ്ടെത്തിയ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. അന്വേഷണ റിപ്പോര്‍ട്ടിനു വിജിലന്‍സ് ഡയറക്ടര്‍ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് വിജിലന്‍സ് സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. വടക്കേ മലബാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് പാലക്കയം തട്ട്.

നടുവില്‍ പഞ്ചായത്തിലെ പാലക്കയംതട്ട് മലയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വ്യൂ പോയിന്റും പാര്‍ക്കും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയ പദ്ധതിയിലാണ് അഴിമതി കണ്ടെത്തിയത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി, പദ്ധതി തയ്യാറാക്കിയ ആര്‍ക്കിടെക്റ്റ്, കരാറെടുത്ത എഫ്ആര്‍ബിഎല്‍ എന്ന സ്ഥാപനത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവരാണ് പ്രതിസ്ഥാനത്തുള്ളത്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഫാക്ടിന്റെ ഉപസ്ഥാപനമാണ് എഫ്ബിആര്‍എല്‍. പദ്ധതിക്കായി നടുവില്‍ വെള്ളാട് ദേവസ്വത്തിന്റെ സ്ഥലം കൈയ്യേറിയെന്നുകാണിച്ചു തലശ്ശേരി കോടതിയില്‍ ദേവസ്വം ചെയര്‍മാന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് നിര്‍മാണത്തിലെ അഴിമതി ബോധ്യപ്പെട്ടത്.

Keywords: Kerala, News, Kannur, Travel & Tourism, Malabar, Vigilance, Case, Corruption in Palakkayam Thatt tourism circuit, Vigilance inquiry started