» » » » » » » ഗോമാതാവിനെ തൊട്ടാല്‍ തൊട്ടവനെ തട്ടുമെന്ന വിധി വന്നതോടെ ഗോ സംരക്ഷണം തകൃതി, പശുക്കളുടെ എണ്ണം വര്‍ധിച്ചു, ഒടുവില്‍ ആഹാരവും വെള്ളവുമില്ലാതെ മധ്യപ്രദേശിലെ ഗോ സംരക്ഷണശാലയില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തു

ഭോപ്പാല്‍: (www.kvartha.com 12.09.2019) ഗോസംരക്ഷണ നിയമം കര്‍ശനമാക്കിയതോടെ പശുക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. മധ്യപ്രദേശിലെ ഒരു ഗോസംരക്ഷണ ശാലയില്‍ വെള്ളവും ആഹാരവും ലഭക്കാതെ പശുക്കള്‍ കൂട്ടത്തോടെ ചത്തു. ഹര്‍ദാ ജില്ലയിലെ ഒരു പ്രാദേശിക ഗോസംരക്ഷണശാലയിലെ പത്തോളം പശുക്കളാണ് ചത്തത്.

ഇതേ തുടര്‍ന്ന് ജില്ലാ അധികൃതര്‍ക്ക് നേരെ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. പശുക്കളുടെ അവശിഷ്ടങ്ങള്‍ സമീപസ്ഥലത്തു നിന്ന് കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടക്കത്തില്‍ സംഭവം മൂടി വെക്കാന്‍ ശ്രമിച്ച അധികൃതര്‍ എന്നാല്‍ ഇപ്പോള്‍ പശുക്കള്‍ കൂട്ടത്തോടെ ചാകാനുണ്ടായ കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

തെരുവില്‍ അലഞ്ഞു നടക്കുന്ന പശുക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് 29 നാണ് ഹര്‍ദയിലെ ഗോശാല പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ പശുക്കളുടെ എണ്ണം വര്‍ധിച്ചതോടെ അവയുടെ പരിപാലിക്കാനുള്ള അത്രയും സൗകര്യം ഇവിടെയുണ്ടായിരുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.

അറുന്നൂറോളം പശുക്കളെ പരിപാലിച്ചിരുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്നും ആവശ്യത്തിന് ആഹാരവും വെള്ളവും പോലും ലഭിക്കാതെയാണ് മൃഗങ്ങള്‍ ചത്തതെന്നും ജനങ്ങള്‍ ആരോപിക്കുന്നു.


Keywords: National, News, Madhya pradesh, Food, Water, Cow, street, Civic Authorities in Madhya Pradesh Face Flak Over Death of 10 Cows in 'Overcrowded' Shed

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal