Follow KVARTHA on Google news Follow Us!
ad

ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ അരങ്ങേറിയത് വികാര നിര്‍ഭരമായ രംഗങ്ങള്‍; ദൗത്യത്തിന് ഏറ്റ തിരിച്ചടിയില്‍ പൊട്ടിക്കരഞ്ഞ് ചെയര്‍മാന്‍; ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ചാന്ദ്രയാന്‍ 2 ദൗത്യത്തിനേറ്റ തിരിച്ചടിയില്‍ ദു:ഖം അണപൊട്ടി Bangalore, News, Technology, Trending, ISRO, Researchers, Prime Minister, Lifestyle & Fashion, National,
ബംഗളൂരു: (www.kvartha.com 07.09.2019) ചാന്ദ്രയാന്‍ 2 ദൗത്യത്തിനേറ്റ തിരിച്ചടിയില്‍ ദു:ഖം അണപൊട്ടി ഐ എസ് ആര്‍ ഒ കേന്ദ്രം. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അവിടെ ദു:ഖ സാന്ദ്രമായ അന്തരീക്ഷമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം വികാരനിര്‍ഭരമായ രംഗങ്ങളാണ് ഐ എസ് ആര്‍ ഒ കേന്ദ്രത്തില്‍ അരങ്ങേറിയത്.

ദൗത്യത്തിന് ഏറ്റ തിരിച്ചടിയില്‍ പൊട്ടിക്കരഞ്ഞ ചെയര്‍മാന്‍ കെ ശിവനെ പ്രധാനമന്ത്രി കെട്ടിപ്പിടിച്ചാണ് ആശ്വസിപ്പിച്ചത്. ചുറ്റുമുള്ളവരെയെല്ലാം സങ്കടത്തിലാക്കുന്ന നിമിഷങ്ങളായിരുന്നു അത്. പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ എത്തിയപ്പോഴാണ് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ വികാര നിര്‍ഭരനായത്. ഇതോടെ ശിവനെ തോളോടു ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി.

Chandrayaan-2 LIVE Updates: India is very proud of its scientists, says PM Modi,Bangalore, News, Technology, Trending, ISRO, Researchers, Prime Minister, Lifestyle & Fashion, National

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ തിരിച്ചടിയില്‍ തളരരുതെന്നും ഏറ്റവും മികച്ച അവസരങ്ങള്‍ ഇനിയും വരാനിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരാണ്. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ലെന്നും രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിലൂടെ ചന്ദ്രനെ തൊടാനുള്ള ഇച്ഛാശക്തി നമുക്ക് കാണിക്കാനായി. നമ്മള്‍ ലക്ഷ്യത്തിന്റെ തൊട്ടരികില്‍ എത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ചന്ദ്രയാന്‍ 2 ദൗത്യം അനിശ്ചിതത്വത്തിലായതിനു പിന്നാലെ ശാസ്ത്രജ്ഞമാരെ അഭിസംബോധന ചെയ്യവയാണ് പ്രധാനമന്ത്രിയുടെ ഈ വാക്കുകള്‍. ശാസ്ത്രജ്ഞരെ സല്യൂട്ട് ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നിങ്ങള്‍ ഏത് അവസ്ഥയിലൂടെയാണു കടന്നുപോകുന്നതെന്ന് നിങ്ങളുടെ കണ്ണുകള്‍ പറയുന്നുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇന്ത്യയുടെ ആദരമുണ്ടാകും. ഞാന്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു എന്നും ശാസ്ത്രജ്ഞരോടു പ്രധാനമന്ത്രി പറഞ്ഞു.

കുറച്ചു മണിക്കൂറുകളായി രാജ്യമാകെ സങ്കടത്തിലാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ കൂടെ എല്ലാവരും ഐക്യപ്പെടുകയാണ്. ഈ ബഹിരാകാശ പദ്ധതിയില്‍ നമുക്ക് അഭിമാനമുണ്ട്. ഇതോടെ ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ പ്രതിജ്ഞ കൂടുതല്‍ ശക്തമായതായും പ്രധാനമന്ത്രി പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ദൗത്യം ലക്ഷ്യം കാണാത്ത വേളയിലും പ്രധാനമന്ത്രി ഐ എസ് ആര്‍ ഒ ചെയര്‍മാനെ ആശ്വസിപ്പിച്ചിരുന്നു.

ദൗത്യം ലക്ഷ്യത്തിലെത്താത്തതില്‍ അതീവ ദുഃഖിതനായിരുന്നു ഐ എസ് ആര്‍ ഒ ചെയര്‍മാന്‍. മറ്റ് ശാസ്ത്രജ്ഞരും നിരാശയിലായിരുന്നു. എന്നാല്‍ ഐ എസ് ആര്‍ ഒ യുടെ നേട്ടങ്ങളെ രാജ്യം വിലമതിക്കുന്നുണ്ടെന്നും കൂടുതല്‍ കരുത്തരായി മുന്നോട്ട് പോകണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.

നമ്മുടെ ചരിത്രത്തില്‍ തന്നെ പല സാഹചര്യങ്ങളിലും പതുക്കെയായിപ്പോയിട്ടുണ്ടെന്നും മോഡി പറഞ്ഞു. പക്ഷേ നമ്മുടെ മനോഭാവത്തെ അതൊന്നും തകര്‍ത്തിട്ടില്ല. നമ്മള്‍ തിരിച്ചുവന്ന് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. നമ്മുടെ സംസ്‌കാരം ഉന്നതങ്ങളിലെത്താന്‍ കാരണവും അതാണ്. നിങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ സാരവത്താണെന്ന് ഇന്ന് എനിക്കു പറയാന്‍ സാധിക്കും.

ഐഎസ്ആര്‍ഒ സംഘം കഠിനാധ്വാനം ചെയ്തു, ഒരുപാടു ദൂരം സഞ്ചരിച്ചു, ഈ പാഠമാണ് നമ്മോടൊപ്പം ഉണ്ടാകേണ്ടത്. ഇക്കാര്യം ഇനി മുതല്‍ നമ്മളെ കൂടുതല്‍ കരുത്തരാക്കും. തിളക്കമാര്‍ന്ന നാളെയാണു കാത്തിരിക്കുന്നത്. ശാസ്ത്രത്തില്‍ തോല്‍വിയെന്നത് ഇല്ല. പരീക്ഷണങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് അവിടെ സ്ഥാനമെന്നും ബംഗളുരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ചന്ദ്രന്റെ മണ്ണില്‍ ചരിത്രം കുറിക്കുന്ന മുഹൂര്‍ത്തത്തിന് കാത്തുനിന്ന രാജ്യത്തെ ജനങ്ങളെ നിരാശയിലാഴ്ത്തി ചന്ദ്രയാന്‍ -2 ദൗത്യം അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്‌നല്‍ ബന്ധം നഷ്ടപ്പെട്ടു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതികപ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിംഗ് പ്രക്രിയ തടസപ്പെട്ടത്.

ചന്ദ്രയാന്‍ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബംഗളൂരുവിലെ പീനിയ ഐ എസ് ആര്‍ ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷന്‍ കോംപ്ലക്‌സിന് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായതായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അറിയിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chandrayaan-2 LIVE Updates: India is very proud of its scientists, says PM Modi,Bangalore, News, Technology, Trending, ISRO, Researchers, Prime Minister, Lifestyle & Fashion, National.