» » » » » » » » » » കാര്‍ നിര്‍ത്തിയിട്ടാല്‍ തകര്‍ത്തു കൊള്ളയടിക്കും; തളിപ്പറമ്പിലെ കവര്‍ച്ചക്കാര്‍ പോലീസിന്റെ ഉറക്കം കെടുത്തുന്നു

തളിപ്പറമ്പ്: (www.kvartha.com 13.09.2019) തളിപ്പറമ്പില്‍ കാര്‍ തകര്‍ത്ത് വീണ്ടും കവര്‍ച്ച. ഇന്നലെ മാത്രം രണ്ട് കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ച്ച ചെയ്തു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. 16ാമത്തെ കവര്‍ച്ച നടത്തി കാര്‍ തകര്‍ക്കല്‍ കള്ളന്മാര്‍ വിലസുമ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.

ഇന്നലെ പറശ്ശിനിക്കടവിലും സ്‌നേക്ക് പാര്‍ക്കിന് സമീപവും രണ്ട് കാറുകളാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. സ്‌നേക്ക് പാര്‍ക്കിന് സമീപത്ത് നിര്‍ത്തിയിട്ട ചുഴലി പയറ്റുചാല്‍ ചാലുവയല്‍ സ്വദേശി കുറ്റിയത്ത് ഹൗസില്‍ കെ തോമസിന്റെ കെ എല്‍ 11 എ എല്‍ 5855 മാരുതി ആള്‍ട്ടോ കാറിലാണ് ആദ്യം കവര്‍ച്ചക്ക് ശ്രമം നടന്നത്. പിറകിലെ ഡോര്‍ തകര്‍ത്തുവെങ്കിലും ഒന്നും മോഷ്ടിക്കാനായില്ല.

ഉച്ചക്കുശേഷം രണ്ടരയോടെ നീല ജീന്‍സും ചെക്ക് ഷര്‍ട്ടും ധരിച്ച രണ്ട് യുവാക്കള്‍ കാറിന് സമീപം നില്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരുടെ സി സി ടി വി ദൃശ്യങ്ങള്‍ തൊട്ടടുത്ത എം വി ആര്‍ ആയുര്‍വേദ കോളജിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞത് പോലീസ് ഇന്ന് പരിശോധിക്കും.

ഈ സംഭവത്തിന് ശേഷം പറശ്ശിനിക്കടവ് പാലത്തിന് സമീപം നിര്‍ത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീണ്‍കുമാറിന്റെ കെ എല്‍ 30 എ ബി 8728 മാരുതി 800 കാര്‍ തകര്‍ത്ത് 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉള്‍പ്പെടെ 18,000 രൂപയാണ് കവര്‍ന്നത്.

അതേസമയം, ഷംസീര്‍ എന്ന മോഷ്ടാവിനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നുണ്ട്.


Keywords: Kerala, News, Kannur, Car, Robbery, Police, Youth, CCTV, parassinikkadavu, ayurveda college, Car Robbers Police on dark

About KVARTHA HUB

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal