Follow KVARTHA on Google news Follow Us!
ad

22വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം കുളത്തിലെ കാറിനുള്ളില്‍; കണ്ടെത്തിയത് ഗൂഗിള്‍ മാപ്പിലൂടെ

22വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം കുളത്തിലെ കാറിനുള്ളില്‍America, Missing, Dead Body, Police, World,
ഫ് ളോറിഡ: (www.kvartha.com 15.09.2019) 22വര്‍ഷം മുമ്പ് കാണാതായ ആളുടെ മൃതദേഹം കുളത്തിലെ കാറിനുള്ളില്‍ നിന്നും കണ്ടെത്തി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. വെല്ലിംഗ്ടണിലെ മൂണ്‍ ബേ സര്‍ക്കിളിന്റെ 3700 ബ്ലോക്ക്, ഗ്രാന്‍ഡ് ഐല്‍സ് എന്ന ഭാഗത്തെ കുളത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവം പുറത്തുവന്നതോടെ കാണാതായ ആളെ കണ്ടെത്തിയ ഗൂഗിള്‍ മാപ്പിന് നന്ദി പറയുകയാണ് ബന്ധുക്കള്‍.

ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനങ്ങളിലൊന്നാണ് ഗൂഗിള്‍ മാപ്പ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും യാത്രയ്ക്കും മറ്റു സേവനങ്ങള്‍ക്കും ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഗൂഗിള്‍ മാപ്പാണ്. 1997 ല്‍ കാണാതായ ഒരാളുടെ മൃതദേഹമുള്ള കാറാണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ കണ്ടെത്തിയിരിക്കുന്നത്. യുഎസിലെ ഫ്‌ളോറിഡയില്‍ താമസിച്ചിരുന്ന 40 കാരനായ വില്യം മോള്‍ഡിനെ 1997 നവംബര്‍ എട്ടിനാണ് കാണാതായത്.

 Body of Man Who Went Missing in 1997 Discovered in Pond on Google Maps, America, Missing, Dead Body, Police, World

തന്റെ വീടിന് പുറകിലുള്ള കുളത്തില്‍ ഗൂഗിള്‍ മാപ്പിലൂടെ ഒരു കാര്‍ കണ്ടതായി അയല്‍ക്കാരനില്‍ നിന്നുമറിഞ്ഞ ഫ്‌ളോറിഡയിലെ വെല്ലിംഗ്ടണില്‍ താമസിക്കുന്ന ബാരി ഫെയ് (50) എന്ന ആളാണ് പോലീസിനെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഗതി സത്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു.

എന്നാല്‍ അയല്‍ക്കാരന്‍ പറഞ്ഞത് ആദ്യം വിശ്വാസത്തിലെടുക്കാതിരുന്ന ബാരി പോലീസ് ഉദ്യോഗസ്ഥര്‍ വന്ന് വാഹനം പുറത്തെടുത്തപ്പോള്‍ കാറിനുള്ളില്‍ മോള്‍ഡിന്റെ അസ്ഥികൂടം കണ്ടെത്തിയതോടെ താന്‍ കാണുന്നത് സത്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. പുറത്തെടുത്ത മൃതദേഹം സെപ്റ്റംബര്‍ 10 നാണ് വില്യം മോള്‍ട്ടിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

അന്വേഷണ വിഭാഗം തലവന്‍ ചാര്‍ലി പ്രോജക്റ്റിന്റെ കുറിപ്പുകളിലൂടെ നോക്കിയാല്‍, ഈ കാര്‍ കുറഞ്ഞത് 2007 മുതല്‍ ഗൂഗിള്‍ എര്‍ത്തില്‍ ദൃശ്യമാണ്. എന്നാല്‍ മോള്‍ഡിന് എന്ത് സംഭവിച്ചതാണെന്ന് ഇപ്പോഴും വ്യക്തമല്ല. അന്വേഷകര്‍ക്കും ഇതേക്കുറിച്ച് യാതൊരു സൂചനയുമില്ല. ഒരു നൈറ്റ്ക്ലബ് സന്ദര്‍ശിച്ച ശേഷമാണ് മോള്‍ഡിനെ കാണാതാകുന്നത്. അന്ന് രാത്രി, രാത്രി 9: 30 മണിയോടെ മോള്‍ഡ് കാമുകിയെ വിളിച്ച് വീട്ടിലേക്കുള്ള യാത്രയിലാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മോള്‍ഡിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Body of Man Who Went Missing in 1997 Discovered in Pond on Google Maps, America, Missing, Dead Body, Police, World.