Follow KVARTHA on Google news Follow Us!
ad

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണവുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

എടിഎം കിയോസ്‌കുകളില്‍ നിറയ്ക്കാന്‍ കൊണ്ടുപോകുകയായിരുന്ന പണവുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ അറസ്റ്റിലായി National, News, Karnataka, Bangalore, Bank, ATM, Arrest, Police, Bengaluru: Driver who fled with ATM cash van arrested - Money recovered
ബെംഗളൂരു: (www.kvartha.com 30.09.2019) എടിഎം കിയോസ്‌കുകളില്‍ നിറയ്ക്കാന്‍ കൊണ്ടുപോകുകയായിരുന്ന പണവുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ അറസ്റ്റിലായി. വാന്‍ ഡ്രൈവര്‍ മാണ്ഡ്യ സ്വദേശി പവന്‍ (23) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ടോടെയാണ് ബനസവാടി പോലീസ് പവനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇയാള്‍ കൊണ്ടുപോയ 99 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്.

ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ പണമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒരാഴ്ച മുമ്പാണ് പ്രതി പവന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചത്. ബെംഗളൂരു നഗരത്തിന്റെ കിഴക്കന്‍ ഡിവിഷനിലെ എടിഎം കിയോസ്‌കുകളില്‍ നിറയ്ക്കാനുള്ള പണവുമായി മൂന്ന് ജീവനക്കാരെയും ഡ്രൈവര്‍ പവനെയും അയക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.10 ഓടെ കമ്മനഹള്ളിയിലുള്ള ഐസിഐസിഐ ബാങ്ക് എടിഎം കിയോസ്‌കിലെത്തി. പണത്തിന്റെ സൂക്ഷിപ്പുകാരന്‍ രണ്ട് തോക്കുധാരികളുമായി എടിഎം മെഷീനിനുള്ളിലേക്ക് പോയ സമയം പവന്‍ വാനുമായി രക്ഷപ്പെടുകയായിരുന്നു. തോക്കുധാരികള്‍ വാനിനെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും അമിതവേഗതയില്‍ കുതിച്ച വാനിനെ കണ്ടെത്താനായില്ല.
വിവരമറിയിച്ചതിന്റ അടിസ്ഥാനത്തില്‍ വാന്‍ കണ്ടെത്തുന്നതിനായി ഊര്‍ജിത തിരച്ചില്‍ ഉടന്‍ തന്നെ സിറ്റി പോലീസ് നടത്തി. തുടര്‍ന്ന് ലിംഗരാജപുരത്തിന് സമീപം ഈ വാന്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ലോക്കറിന്റെ മെയിന്‍ ലോക്ക് തുറക്കുന്നതില്‍ പവന്‍ പരാജയപ്പെട്ടുവെന്ന് വാനില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. കൂടുതല്‍ പണം ലോക്കറിനകത്ത് ഉണ്ടായിരുന്നെങ്കിലും തുറക്കാന്‍ സാധിക്കാത്തതിനാല്‍ മെയിന്‍ ലോക്കിന് പുറത്ത് സൂക്ഷിച്ചിരുന്ന 99 ലക്ഷം രൂപയുമായി പവന്‍ കടന്നുകളയുകയായിരുന്നു.


Keywords: National, News, Karnataka, Bangalore, Bank, ATM, Arrest, Police, Bengaluru: Driver who fled with ATM cash van arrested - Money recovered