Follow KVARTHA on Google news Follow Us!
ad

മറ്റൊരു ഭൂമി; സൗരയൂഥത്തിന് പുറത്ത് ആദ്യമായി ജലസാന്നിധ്യം കണ്ടെത്തി; ജീവന്റെ അടയാളങ്ങള്‍ക്കായുള്ള നമ്മുടെ തിരച്ചിലിന് പ്രതീക്ഷയേകുന്നു

ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനിലയുള്ള ഗ്രഹം സൗരയൂഥത്തിന് പുറത്ത് ഗവേഷകര്‍ കണ്ടെത്തി. News, World, Paris, Researchers, Water, Another Land; Water was First Detected Outside the Solar System

പാരിസ്: (www.kvartha.com 12.09.2019) ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനിലയുള്ള ഗ്രഹം സൗരയൂഥത്തിന് പുറത്ത് ഗവേഷകര്‍ കണ്ടെത്തി.

ആദ്യമായാണ് ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തിയത്. ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ള കെ2-18ബി എന്ന ഗ്രഹത്തിലാണ് ജലസാന്നിധ്യമുള്ളത്. 2015-ല്‍ നാസ, സൂപ്പര്‍ എര്‍ത്ത്സ് എന്ന വിളിപ്പേരില്‍ കണ്ടെത്തിയ നൂറുകണക്കിന് ഗ്രഹങ്ങളിലൊന്നാണ് കെ2-18ബി.

News, World, Paris, Researchers, Water, Another Land;


നാച്ചര്‍ ആസ്ട്രോണമി എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് അവിടെ വെള്ളത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നാണ്.

സൗരയൂഥത്തിന് പുറത്തുള്ള ജീവന്റെ അടയാളങ്ങള്‍ക്കായുള്ള നമ്മുടെ തിരച്ചിലിനുള്ള മികച്ച പരീക്ഷാര്‍ഥിയാണ് ഈ ഗ്രഹമെന്ന് ലേഖനം പറയുന്നു.

ഇതുവരെ കണ്ടെത്തിയ 4,000-ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്ന് പറഞ്ഞു ലേഖനം എഴുതിയ ജിയോവാന ടിനെറ്റി പറഞ്ഞു.

കെ2-18ബിന്റെ ഉപരിതലത്തില്‍ സമുദ്രങ്ങളുണ്ടെന്ന് ഊഹിക്കാനാവില്ലെങ്കിലും തള്ളി കളയാനാവാത്ത യഥാര്‍ത്ഥ സാധ്യതയാണെന്നാണ് ലേഖനം തുറന്നു കാണിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Paris, Researchers, Water, Another Land; Water was First Detected Outside the Solar System