Follow KVARTHA on Google news Follow Us!
ad

പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഒഴിവാക്കി; മോദിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കി ബിജെപി

vNational, New Delhi, News, Narendra Modi, BJP, Plastic Bottles, After PM's call, glass jars replace plastic water bottles at BJP headquarters
ന്യൂ ഡല്‍ഹി: (www.kvartha.com 30.09.2019) പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ കുടിവെള്ളം വിതരണം ചെയ്തത് പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ഗ്ലാസ് ജാറുകളില്‍. പാര്‍ട്ടിയുടെ ആസ്ഥാനത്ത് സമ്മേളനങ്ങള്‍ക്കിടെ നേതാക്കള്‍ക്ക് പ്ലാസ്റ്റിക് കുപ്പിയിലാണ് കുടിവെള്ളം നല്‍കിയിരുന്നത്. 20 വര്‍ഷത്തെ ശീലമുപേക്ഷിച്ച് ഇതാദ്യമായാണ് യോഗത്തിന് ഗ്ലാസ് ജാറില്‍ വെള്ളം നല്‍കിയത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രാവര്‍ത്തികമാക്കിയാണ് ബിജെപി യോഗത്തില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ഒഴിവാക്കിയത്.

മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തിലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ മോദി ജനങ്ങളോട് ആഹ്വാനം ചെയ്തത്. മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മദിന വാര്‍ഷിക വേളയില്‍ ഇത് നടപ്പിലാക്കണമെന്നാണ് 57ആം മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. യുഎന്‍ കാലാവവസ്ഥാ ഉച്ചകോടിയിലും തന്റെ സര്‍ക്കാരിന്റെ ഈ തീരുമാനം മോദി അറിയിച്ചിരുന്നു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Narendra Modi, BJP, Plastic Bottles, After PM's call, glass jars replace plastic water bottles at BJP headquarters