Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 8പേര്‍ മരിച്ചു; 6പേര്‍ക്ക് ഗുരുതരം

ദുബൈയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചുSharjah, News, Gulf, Obituary, Dead, Threat phone call, hospital, Treatment, Gulf, World,
ഷാര്‍ജ: (www.kvartha.com 30.09.2019) ദുബൈയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു, ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുഹമ്മദ് ബിന്‍ സെയ്ദ് റോഡിലാണ് അപകടം. മിര്‍ദിഫ് സിറ്റി സെന്ററിന് മുമ്പുള്ള ഷാര്‍ജയിലേക്കുള്ള പാതയിലാണ് ഭയാനകമായ അപകടം നടന്നത്. സംഭവ സമയത്ത് മിനി ബസില്‍ 14യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.



തിങ്കളാഴ്ച അതിരാവിലെയാണ് അപകടം നടന്നതെന്ന് ദുബൈ കോര്‍പറേഷന്‍ ആംബുലന്‍സ് സര്‍വീസിലെ എക്‌സിക്യൂവീവ് ഡയറക്ടറായ ഖലീഫ ബിന്‍ ദ്രായ് പറഞ്ഞു. അപകടവിവരം അറിഞ്ഞപ്പോള്‍ തന്നെ ആംബുലന്‍സുകളും പോലീസ് പട്രോളിംഗും സംഭവ സ്ഥലത്തെത്തുകയും മരിച്ചവരേയും പരിക്കേറ്റവരേയും റാഷിദ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 8 killed, 6 injured in horrific Dubai rush hour accident, Sharjah, News, Gulf, Obituary, Dead, Threat phone call, hospital, Treatment, Gulf, World.