» » » » » » » » » » » » » പി വി സിന്ധുവിനെ വിവാഹം ചെയ്യാന്‍ കൊതിച്ച് 70കാരന്‍; ഇല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; കലക്ടറെ സമീപിച്ചു

ചെന്നൈ: (www.kvartha.com 17.09.2019) ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍ രംഗത്ത്. ഇതുസംബന്ധിച്ച ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനവുമായി 70കാരന്‍ കലക്ടറെ സമീപിച്ചു. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ മലൈസാമിയാണ് വിചിത്രമായ ആവശ്യവുമായി കലക്ടര്‍ക്ക് നിവേദനം നല്‍കിയത്.

24 കാരിയായ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിനെ വിവാഹം കഴിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും ഇയാള്‍ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്.

70-year-old wants to marry PV Sindhu, files petition, says will kidnap her otherwise, chennai, News, Local-News, Humor, District Collector, Complaint, Marriage, Badminton Championship, Sports, National

ജില്ലാ കലക്ടര്‍ സംഘടിപ്പിച്ച പ്രതിവാര യോഗത്തിനിടെയിലാണ് വിചിത്രമായ സംഭവം. ഈ യോഗത്തില്‍ പൊതുജനങ്ങള്‍ക്ക് അവരുടെ അപേക്ഷകളും പരാതികളും സമര്‍പ്പിക്കാം . കലക്ടറേറ്റിലെത്തിയ മലൈസാമി, ബാഡ്മിന്റണ്‍ സ്വര്‍ണ മെഡല്‍ ജേതാവ് പിവി സിന്ധുവിന്റെയും തന്റെയും ഫോട്ടോയും കത്തും കലക്ടര്‍ക്ക് നല്‍കുകയായിരുന്നു.

എന്നാല്‍ കത്തു വായിച്ച കലക്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. എന്നാല്‍ ആ ഞെട്ടലൊന്നും 70കാരന്റെ മനസിനെ മാറ്റാന്‍ കഴിഞ്ഞില്ല. ഇതിനിടെ താന്‍ യഥാര്‍ത്ഥത്തില്‍ 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയാണെന്നും 2004 ഏപ്രില്‍ നാലിന് ജനിച്ചതാണെന്നും മലൈസാമി അവകാശപ്പെട്ടു.

സിന്ധുവിന്റെ കരിയര്‍ വളര്‍ച്ചയില്‍ തനിക്ക് വളരെയധികം മതിപ്പുണ്ടെന്നും ഇപ്പോള്‍ അവളെ തന്റെ ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മലൈസാമി പറഞ്ഞു. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 70-year-old wants to marry PV Sindhu, files petition, says will kidnap her otherwise, Chennai, News, Local-News, Humor, District Collector, Complaint, Marriage, Badminton Championship, Sports, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal