Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ നിന്നും കാണാതായ മലയാളി പെണ്‍കുട്ടി ലൗ ജിഹാദ് ഇരയെന്ന വാദം പൊളിയുന്നു; തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ക്കാനായി തട്ടിക്കൊണ്ടുപോയതല്ല, താന്‍ കാമുകനെ വിവാഹം കഴിക്കാനായി സ്വന്തം ഇഷ്ടപ്രകാരം അബുദാബിയിലെത്തിയതാണെന്ന് സിയാനി ബെന്നി ആഇഷയുടെ വെളിപ്പെടുത്തല്‍

ഡെല്‍ഹിയില്‍ നിന്നും കാണാതായ മലയാളി പെണ്‍കുട്ടി ലൗ ജിഹാദ് ഇരയെന്ന വാദം പൊളിയുന്നു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും താന്‍ കാമുകനെ വിവാഹം കഴിക്കാനായി Gulf, News, Kerala, Girl, Missing, Love Jihad, Abu Dhabi, 19-year-old missing Kerala girl flees to Abu Dhabi to be with lover
അബുദാബി: (www.kvartha.com 30.09.2019) ഡെല്‍ഹിയില്‍ നിന്നും കാണാതായ മലയാളി പെണ്‍കുട്ടി ലൗ ജിഹാദ് ഇരയെന്ന വാദം പൊളിയുന്നു. തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും താന്‍ കാമുകനെ വിവാഹം കഴിക്കാനായി സ്വന്തം ഇഷ്ടപ്രകാരം അബുദാബിയിലെത്തിയതാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ല. എന്റെ സ്വന്തം ഇഷ്ടത്തോടെ അബുദാബിയില്‍ എത്തിയതാണ് ഞാന്‍. ആരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാനാണ് ഞാന്‍ ഇവിടെയെത്തിയത്. ഞാന്‍ ഇന്ത്യയിലെ ഒരു മുതിര്‍ന്ന പൗരനാണ്, എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സിയാനി ബെന്നി ആഇഷ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ന്യൂനപക്ഷ കമ്മീഷന്‍, കേരള മുഖ്യമന്ത്രി, കേരള ഡിജിപി എന്നിവര്‍ക്ക് താന്‍ കത്തെഴുതിയിട്ടുണ്ടെന്നും പെണ്‍കുട്ടി വ്യക്തമാക്കി.

സിയാനിയിലെ ജീസസ് ആന്‍ഡ് മേരി കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സിയാനി ബെന്നി ആഇഷ എന്ന 19കാരി ഇക്കഴിഞ്ഞ സെപ്തംബര്‍ 18 വരെ കോളജിലെത്തിയിരുന്നു. കാണാതായതോടെ ക്രിസ്ത്യന്‍ മതവിശ്വാസിയായ പെണ്‍കുട്ടി ലൗ ജിഹാദിന്റെ ഇരയാണെന്നും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിദേശത്തേക്ക് കടത്തിയെന്നുമുള്ള മട്ടില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടി തന്നെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയതോടെ ലൗ ജിഹാദ് ആരോപണം പൊളിഞ്ഞു.

രണ്ടാഴ്ച മുന്‍പ് അബുദാബിയിലേക്ക് പുറപ്പെട്ട പെണ്‍കുട്ടി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായി എന്നാണ് സിയാനിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഒരു വ്യക്തിയുടെയോ മതത്തിന്റെയോ സമ്മര്‍ദത്തിന് വിധേയമായല്ല താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്നാണ് പെണ്‍കുട്ടി വ്യക്തമാക്കുന്നത്. മതം മാറിയ ശേഷം താന്‍ 'ആഇഷ' എന്ന പേര് സ്വീകരിക്കുകയയിരുന്നുവെന്നും സിയാനി പറഞ്ഞു.

യുഎഇയില്‍ വെച്ചാണ് സിയാനി മതം മാറിയത്. സിയാനി അബുദാബിയിലേക്ക് പോയ സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ അടക്കമുള്ളവര്‍ ഇടപെട്ടിരുന്നു. ഈ സംഭവം എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ക്രൈസ്തവ വിഭാഗങ്ങള്‍ ഇസ്‌ലാമിക തീവ്രവാദികളുടെ മൃദു ലക്ഷ്യങ്ങളാണെന്നും ഇവരെ ലൗ ജിഹാദിലൂടെ കുടുക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് മതപരിവര്‍ത്തകരുടെ ലക്ഷ്യമെന്നുമാണ് ജോര്‍ജ്ജ് കുര്യന്‍ തന്റെ കത്തില്‍ ആരോപിക്കുന്നത്.

Keywords: Gulf, News, Kerala, Girl, Missing, Love Jihad, Abu Dhabi, 19-year-old missing Kerala girl flees to Abu Dhabi to be with lover