Follow KVARTHA on Google news Follow Us!
ad

16-ാം വയസില്‍ എല്ലാവരേയും ഞെട്ടിച്ച് നിലോഫര്‍ മുനീര്‍ എന്ന മലയാളി പെണ്‍കുട്ടി

16-ാം വയസില്‍ എല്ലാവരേയും ഞെട്ടിച്ച് നിലോഫര്‍ മുനീര്‍ എന്ന മലയാളി പെണ്‍കുട്ടിBangalore, News, Malayalees, Pilots, Flight, National,
ബം​ഗ​ളൂ​രു: (www.kvartha.com 17.09.2019) 16ാം വയസില്‍ എല്ലാവരേയും ഞെട്ടിച്ച് നിലോഫര്‍ മുനീര്‍ എന്ന മലയാളി പെണ്‍കുട്ടി. എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുല്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകളാണ് നിലോഫര്‍. ദുബൈയില്‍ ബിസിനസുകാരനാണ് മുനീര്‍. സെസ്‌ന 172 എന്ന ചെറുവിമാനമാണ് നിലോഫര്‍ മുനീര്‍ പറത്തിയത്.

ഇതോടെ കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം പെണ്‍കുട്ടിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കയാണ് നിലോഫര്‍ മുനീര്‍. നിലോഫറിന് ഹിന്ദുസ്ഥാന്‍ ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റ് ഫ്‌ലൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമി സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സമ്മാനിച്ചു.

16 year old malayali girl nilofar munir fly a plane, Bangalore, News, Malayalees, Pilots, Flight, National

ദുബൈയിലെ ഇന്ത്യന്‍ ഹൈസ്‌കൂളില്‍ 10 -ാം ക്ലാസ് പൂര്‍ത്തിയാക്കിയശേഷമാണ് നിലോഫര്‍ മൈസൂരുവിലെ ഓറിയന്റ് ഫ്‌ലൈയിങ് സ്‌കൂളില്‍ ചേരുന്നതും വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നതും.

വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചുകൊണ്ടിരിക്കുന്ന നിലോഫര്‍ മൈസൂരുവില്‍ പൈലറ്റ് പരിശീലനത്തിലാണ്. 18 വയസ്സ് തികഞ്ഞാല്‍ നിലോഫറിന് കമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടാനാകും.

 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 16 year old malayali girl nilofar munir fly a plane, Bangalore, News, Malayalees, Pilots, Flight, National.