Follow KVARTHA on Google news Follow Us!
ad

ബര്‍ ദുബൈയില്‍ കെട്ടിടത്തിനകത്ത് പാചകവാതകം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

ബര്‍ ദുബൈയില്‍ കെട്ടിടത്തിനകത്ത് പാചകവാതകം പൊട്ടിത്തെറിച്ച് ഒരാള്‍ പേര്‍ മരിച്ചു World, News, Gulf, Dubai, Explosions, hospital, Death, Injured, 1 dead, 3 injured in Bur Dubai building explosion
ദുബൈ: (www.kvartha.com 29.09.2019) ബര്‍ ദുബൈയില്‍ കെട്ടിടത്തിനകത്ത് പാചകവാതകം പൊട്ടിത്തെറിച്ച് ഒരാള്‍ പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകീട്ടോടെ അല്‍ മന്‍കൂള്‍ പ്രദേശത്തെ കെട്ടിടത്തിലാണ് പാചക വാതകം പൊട്ടിത്തെറിച്ചത്.

സ്‌ഫോടനത്തെത്തുടര്‍ന്ന് പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ ഞായറാഴ്ച മരിച്ചതായും സൂചനയുണ്ട്. കെട്ടിടത്തിലെ ആറാം നിലയിലെ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റിലാണ് സ്‌ഫോടനം ഉണ്ടായത്. ജാലകങ്ങളും ബുര്‍ ദുബൈയിലെ ഏഴ് നില ഉയരമുള്ള കെട്ടിടത്തിന്റെ മതിലും തകര്‍ന്നു.

പാചക വാതക സ്‌ഫോടനമാണ് അപകട കാരണമെന്ന് അധ്കൃതര്‍ അറിയിച്ചു. നൂറിലധികം അപ്പാര്‍ട്ടുമെന്റുകളാണ് കെട്ടിടത്തിലുള്ളത്. സ്‌ഫോടനത്തെ തുടര്‍ന്ന് എല്ലാ ജീവനക്കാരെയും അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി.

ഈ കെട്ടിടത്തിന് സമീപത്തുള്ള രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സാരമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏകദേശം മൂന്ന് വര്‍ഷം പഴക്കമുള്ള ഈ കെട്ടിടത്തിന് ഓരോ നിലയിലും 15 ഓളം അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്.

പരിക്കേറ്റവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും പരിക്കേറ്റവരെല്ലാം ഏഷ്യക്കാരാണെന്നാണ് സൂചന. കെട്ടിടത്തില്‍ താമസിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

Keywords: World, News, Gulf, Dubai, Explosions, hospital, Death, Injured, 1 dead, 3 injured in Bur Dubai building explosion