» » » » » » » » » പ്രളയജലം കുത്തിയൊഴുകുന്നത് ഒരാഴ്ച മുമ്പ് മാത്രം താമസം തുടങ്ങിയ വീടിന് നടുവിലൂടെ; പോര്‍ച്ചില്‍ കിടന്ന പുതിയ കാറും നശിച്ചു; വീഡിയോ കാണാം

മലപ്പുറം: (www.kvartha.com 14.08.2019) പ്രളയജലം കുത്തിയൊഴുകുന്നത് ഒരാഴ്ച മുമ്പ് മാത്രം താമസം തുടങ്ങിയ വീടിന് നടുവിലൂടെ. മലപ്പുറം തിരൂരിലാണ് സംഭവം. കനത്ത മഴയില്‍ വീട്ടിനുള്ളില്‍ വെള്ളം കയറിയതോടെ കുടുംബാംഗങ്ങള്‍ വീടുവിട്ടു.

തുടര്‍ന്ന് മഴ ശമിച്ച് വെള്ളമിറങ്ങിയതോടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി. അപ്പോള്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ചയാണ്. വീടിന് നടുവിലൂടെ പ്രളയജലം കുത്തിയൊഴുകുകയാണ്. പോര്‍ച്ചില്‍ കിടന്ന പുതിയ കാറും നശിച്ചു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Viral video shows heartbreaking moment, house is flooded and new car is damaged,Malappuram, News, Rain, Trending, Video, Family, Kerala

അതിനിടെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും ഇടുക്കിയിലും കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുമുള്‍പ്പെടെ ശക്തമായ മഴ തുടരുകയാണ്. വെള്ളം വലിഞ്ഞതോടെ ചിലയിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാല്‍ വീടുകള്‍ വാസയോഗ്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Viral video shows heartbreaking moment, house is flooded and new car is damaged,Malappuram, News, Rain, Trending, Video, Family, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal