Follow KVARTHA on Google news Follow Us!
ad

രണ്ടു കാലുകളും ഒടിഞ്ഞ് ചികിത്സയ്ക്ക് കൊണ്ടുവന്ന 11മാസം പ്രായമുളള പെണ്‍കുട്ടിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍പെട്ട പാട് നോക്കണേ!

രണ്ടു കാലുകളും ഒടിഞ്ഞ് ചികിത്സയ്ക്ക് കൊണ്ടുവന്ന 11മാസംNew Delhi, News, Humor, Injured, hospital, Treatment, Video, National,
ന്യൂഡെല്‍ഹി: (www.kvartha.com 31.08.2019) രണ്ടു കാലുകളും ഒടിഞ്ഞ് ചികിത്സയ്ക്ക് കൊണ്ടുവന്ന 11മാസം പ്രായമുളള സിക്ര പെണ്‍കുട്ടിയ്ക്ക് ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍പെട്ട പാടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ചികിത്സിക്കാന്‍ പല അടവുകളും ഡോക്ടര്‍മാര്‍ പയറ്റിയെങ്കിലും അതൊന്നും ഫലവത്തായില്ല. ഇനി എന്ത് എന്നോര്‍ത്ത് വിഷമിച്ചു നില്‍ക്കുമ്പോഴാണ് അമ്മ ആ വഴി പറഞ്ഞുകൊടുത്തത്. അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയെ ആദ്യം ചികിത്സിക്കൂ, അപ്പോള്‍ അവളും അതിനോട് സഹകരിക്കും എന്ന് . കാരണം അവള്‍ക്ക് അത്രയേറെ പ്രിയപ്പെട്ട പാവക്കുട്ടിയാണത്.

To Treat 11-Month-Old's Fracture, Doctors First Had To Plaster Her Doll, New Delhi, News, Humor, Injured, hospital, Treatment, Video, National

പിന്നെ മറ്റൊന്നും ആലോചിക്കാതെ അമ്മയുടെ ഐഡിയ ഡോക്ടര്‍മാര്‍ പരീക്ഷിച്ചു. അതില്‍ നൂറു ശതമാനം വിജയിക്കുകയും ചെയ്തു. രണ്ടുകാലുകളും കെട്ടിത്തൂക്കിയ നിലയിലാണ് പെണ്‍കുട്ടിയും അവളുടെ പാവക്കുട്ടിയും. കുട്ടിയുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്ത് 17ന് ആണ് പാവക്കുട്ടിയ്‌ക്കൊപ്പം കളിക്കുന്നതിനിടെ സിക്ര ബെഡില്‍ നിന്നും താഴെ വീണത്. ഉടന്‍തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചിക്തസയോട് സഹകരിക്കാന്‍ കുട്ടി തയ്യാറായില്ല. ഇതോടെയാണ് പാവയെ ചികിത്സിക്കാന്‍ അമ്മ ഡോക്ടര്‍മാരോട് നിര്‍ദേശിച്ചത്.

ഡെല്‍ഹിയിലെ ലോക് നായക് ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഓര്‍ത്തോപീഡിക് വിഭാഗം പ്രൊഫസര്‍ ഡോ.അജയ് ഗുപ്തയാണ് കുട്ടിയെ ചികിത്സിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: To Treat 11-Month-Old's Fracture, Doctors First Had To Plaster Her Doll, New Delhi, News, Humor, Injured, hospital, Treatment, Video, National.