Follow KVARTHA on Google news Follow Us!
ad

കൈവിടില്ല കേരളത്തെ; പ്രളയ ഭൂമിയില്‍ സാന്ത്വനമായി തണല്‍, റീജന്‍സി ഗ്രൂപ്പുകള്‍, അടിയന്തിര സഹായമായി വിതരണം ചെയ്തത് 5 ലക്ഷം രൂപ

സംസ്ഥാനത്തെ പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ പ്രദേശങ്ങളില്‍ തണല്‍, റീജന്‍സി ഗ്രൂപ്പുകള്‍ സന്ദര്‍ശനം നടത്തി. കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സാരഥികളും റീജന്‍സി ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ്Kochi, News, Kerala, Flood, Visit
കൊച്ചി: (www.kvartha.com 21.08.2019) സംസ്ഥാനത്തെ പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ പ്രദേശങ്ങളില്‍ തണല്‍, റീജന്‍സി ഗ്രൂപ്പുകള്‍ സന്ദര്‍ശനം നടത്തി. കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സാരഥികളും റീജന്‍സി ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പ്രളയക്കെടുതിയിലകപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ജനങ്ങള്‍ക്ക് സാന്ത്വനം പകരുകയും ചെയ്തു.

പ്രളയ ദുരിതത്തില്‍ പ്രയാസം അനുഭവപ്പെട്ട ആളുകളെ നേരില്‍ കണ്ട് അവര്‍ക്ക് ആശ്വാസവും പിന്തുണയും അറിയിച്ചു. ഇതിനകം അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഈ പ്രദേശങ്ങളില്‍ വേണ്ട കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ നല്‍കും. വീട് നഷ്ടപ്പെട്ട ആളുകള്‍ക്ക് അവ പുനര്‍നിര്‍മിക്കാനുള്ള സഹായങ്ങളും ഷോപ്പുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സഹായങ്ങള്‍ നല്‍കുന്നുണ്ട്. മുഴുവന്‍ സൗകര്യങ്ങളുമടങ്ങിയ ഒരു വില്ലേജ് നിര്‍മിക്കാനുള്ള പദ്ധതിയും ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ദുബൈ കെഎംസിസിയും സഹകരിക്കും.

Kochi, News, Kerala, Flood, Visit, Thanal and Regency Groups visit Flood Lands

തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനും സി എച്ച് സെന്റര്‍ സാരഥിയുമായ എ പി അബ്ദുസ്സമദ് ബിന്‍ മുഹ്‌യുദ്ദീന്‍, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ എ പി ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍, അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, ഫോക്കസ് മാള്‍ ഗ്രാന്റ് ഹൈപര്‍ മാര്‍ക്കറ്റ് ഡയറക്ടര്‍ നാസര്‍ പൂനൂര്‍, ഹംസക്കോയ തിരൂരങ്ങാടി, അഷ്‌റഫ് നാദാപുരം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Flood, Visit, Thanal and Regency Groups visit Flood Lands