Follow KVARTHA on Google news Follow Us!
ad

സിഖുമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതവിശ്വാസിയെ വിവാഹം കഴിപ്പിച്ചു; സംഭവത്തില്‍ 8പേര്‍ അറസ്റ്റില്‍

സിഖുമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിIslamabad, News, Kidnap, Police, Arrested, Marriage, Religion, Pakistan, World,
ഇസ്ലാമാബാദ്: (www.kvartha.com 31.08.2019) സിഖുമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്ലാം മതവിശ്വാസിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍. നങ്കാ സാഹിബ് പോലീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 19കാരിയായ ജഗ്ജിത് കൗറിനെയാണ് പഞ്ചാബ് മേഖലയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. മകളെ ഒരു മുസ്ലീം വിവാഹം കഴിച്ചുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. മാതാപിതാക്കള്‍ പരാതി പറയുന്ന വീഡിയോ ദൃശ്യം ശിരോമണി അകാലിദള്‍ എം എല്‍ എ മജീന്ദര്‍ സിംഗ് സിര്‍സ പുറത്തുവിട്ടിരുന്നു.

Sikh girl forcibly converted to Islam in Pakistan sent to parents, 8 arrested, Islamabad, News, Kidnap, Police, Arrested, Marriage, Religion, Pakistan, World

സംഭവം വാര്‍ത്തയായതോടെ പോലീസ് ഇടപെട്ട് പെണ്‍കുട്ടിയെ മോചിപ്പിക്കുകയും വീട്ടിലേക്ക് തിരിച്ചെത്തിക്കുകയുമായിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള സിഖ് വിഭാഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒരു ഗുരുദ്വാരയില്‍ പുരോഹിതനാണ് പെണ്‍കുട്ടിയുടെ പിതാവ് ഭഗവാന്‍ സിംഗ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കാണിച്ച് ഇന്ത്യയില്‍ നിന്നും വിവിധ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sikh girl forcibly converted to Islam in Pakistan sent to parents, 8 arrested, Islamabad, News, Kidnap, Police, Arrested, Marriage, Religion, Pakistan, World.