Follow KVARTHA on Google news Follow Us!
ad

നൂറടിയുള്ള വള്ളത്തില്‍ നൂറോളം ആളുകള്‍ ഐക്യത്തോടെ തുഴയുന്നത് കാണുമ്പോള്‍ ക്രിക്കറ്ററെന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തുന്നു, ലിംഗസമത്വത്തിനും പ്രാധാന്യം നല്‍കുന്ന വള്ളംകളി രാജ്യത്തെ കായികരംഗത്തിന് തന്നെ മാതൃകയാണെന്നും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

രാജ്യത്തെ കായികരംഗത്തിന് തന്നെ മാതൃകയാണ് വള്ളംകളിയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ Kerala, Alappuzha, News, Sachin Tendulker, Sports, Boats, Sachin Tendulkar on Champions Boat League
ആലപ്പുഴ: (www.kvartha.com 31.08.019) രാജ്യത്തെ കായികരംഗത്തിന് തന്നെ മാതൃകയാണ് വള്ളംകളിയെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പറഞ്ഞു. നെഹ്‌റു ട്രോഫി വള്ളം കളി, ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്നിവയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. നൂറടിയോളം വരുന്ന വള്ളത്തില്‍ നൂറിനടുത്ത് താരങ്ങള്‍ ഐക്യത്തോടെ തുഴയുന്നത് ക്രിക്കറ്ററെന്ന നിലയില്‍ അത്ഭുതത്തോടെയാണ് കാണുന്നതെന്നും സച്ചിന്‍ പറഞ്ഞു.

പതിനഞ്ച് കളിക്കാര്‍ മാത്രമാണ് ക്രിക്കറ്റ് ടീമിലുള്ളത്. വള്ളംകളിയിലെ ലിംഗസമത്വവും എടുത്തു പറയേണ്ട ഒന്നാണ്. പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകളും വള്ളംകളിയില്‍ അതേ ആവേശത്തോടെ പങ്കെടുക്കുന്നു. മറ്റ് കായിക വിനോദങ്ങളില്‍ അത്‌ലീറ്റുകളാണ് പങ്കെടുക്കുന്നത്. എന്നാല്‍ വള്ളംകളിയില്‍ ഏതാനും ആഴ്ചകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പരിശീലനം കൊണ്ട് ഇത്രയും ആവേശകരമായ മത്സരം കാഴ്ചവയ്ക്കാന്‍ തുഴക്കാര്‍ക്ക് സാധിക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു.


കഥകളി രൂപങ്ങള്‍ക്കൊപ്പം തുറന്ന വള്ളത്തില്‍ പുന്നമടക്കായലിലെത്തിയ സച്ചിന്‍ സിബിഎല്‍ ട്രോഫി ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ചു. വള്ളങ്ങളുടെ മാസ് ഡ്രില്ലില്‍ തുഴക്കാരുടെ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു.

സിബിഎല്‍ മത്സരങ്ങളെ വളരെ മികച്ച രീതിയില്‍ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞു. കായിക മേഖലയോട് കേരള ജനത കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. വളരെ സാവധാനം മാത്രം വിജയം കൈവരിക്കുന്ന ഒന്നാണ് ലീഗ് മത്സരം. എന്നാല്‍ രാജ്യത്തിന്് അനേകം ലീഗ് മത്സരങ്ങള്‍ നടക്കുന്നത് ആഹ്ലാദകരമാണ്. നമ്മുടേതൊരു കായിക സൗഹൃദ രാജ്യമാണ്. വിവിധ തരത്തിലുള്ള രൂപമാറ്റങ്ങളിലൂടെ അനുദിനം കായിക ലോകം മുന്നേറുകയാണ്.

ലോകത്തെവിടെയും വള്ളംകളിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് കേരളവും ഇവിടുത്തെ ചുണ്ടന്‍ വള്ളങ്ങളുമാണ്. കാലാകാലങ്ങളായി നിലനിന്നുവരുന്ന സംസ്‌കാരവും പഴമയുമാണ് ഇവിടുത്തെ വള്ളംകളിയെ വ്യത്യസ്തമാക്കുന്നത്. ഐക്യത്തോടെയുള്ള ഇത്തരം മത്സരക്കളികള്‍ ജനമനസ്സുകളിലും ഐക്യം ഉണര്‍ത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍, ആലപ്പുഴ സബ്കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഐഎഎസ് എന്നിവര്‍ ചേര്‍ന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.


Keywords: Kerala, Alappuzha, News, Sachin Tendulker, Sports, Boats, Sachin Tendulkar on Champions Boat League