Follow KVARTHA on Google news Follow Us!
ad

മഹാ ശോഭയാത്ര ഉദ്ഘാടനം ചെയ്യാന്‍ മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തും

ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ബാലഗോകുലത്തിന്റെ കോഴിക്കോട്ടെ Kozhikode, News, Politics, Religion, RSS, Visit, Inauguration, Kerala,
കോഴിക്കോട്: (www.kvartha.com 21.08.2019) ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ബാലഗോകുലത്തിന്റെ കോഴിക്കോട്ടെ മഹാശോഭായാത്ര ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യും. ആഗസ്ത് 23ന് ആണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്. സന്യാസി ശ്രേഷ്ഠന്മാര്‍, ആധ്യാത്മികാചാര്യന്മാര്‍, കലാസാഹിത്യ രംഗത്തെ പ്രമുഖര്‍, വിവിധ സാമുദായിക സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.

കോഴിക്കോട് നഗരത്തെ അമ്പാടിയാക്കി മാറ്റുന്ന ആയിരക്കണക്കിന് ബാലികാ ബാലന്‍മാര്‍ കൃഷ്ണവേഷത്തില്‍ അണിനിരക്കുന്ന മഹാശോഭ യാത്ര ഉച്ചയ്ക്ക് ശേഷം 3.30ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും.

RSS chief Mohan Bhagwat to inaugurate Krishna sobhayatra in Kerala, Kozhikode, News, Politics, Religion, RSS, Visit, Inauguration, Kerala

സ്വാഗതസംഘം അധ്യക്ഷന്‍ പ്രൊഫ. കെ.വി. തോമസ് ചടങ്ങില്‍ അധ്യക്ഷനാകും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സംവിധായകന്‍ അലി അക്ബര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എന്‍. സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന മഹാശോഭയാത്ര ശ്രീകൃഷ്ണ രൂപമണിഞ്ഞ ആളായിരിക്കും നയിക്കുക. വിവിധ നഗര്‍ സമിതികളുടെ ആഭിമുഖ്യത്തില്‍ എരഞ്ഞിപ്പാലം ശ്രീ തായാട്ട് ഭഗവതി ക്ഷേത്രം, ഗാന്ധിറോഡ് ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം, ശ്രീ അഴകൊടി ദേവീ ക്ഷേത്രം, മാങ്കാവ് ശ്രീ തൃശാല ഭഗവതി ക്ഷേത്രം, കല്ലായ് റെയില്‍വേ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നുമാരംഭിക്കുന്ന വിവിധ ഉപശോഭയാത്രകള്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് മഹാശോഭയാത്രയില്‍ സംഗമിച്ച് മുതലക്കുളം അന്നപൂര്‍ണേശ്വരിക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ അമ്പാടിയില്‍ പ്രവേശിക്കും. തുടര്‍ന്ന് പ്രസാദ വിതരണവും നടക്കും.

പറമ്പില്‍ ബസാര്‍, വെള്ളിപറമ്പ്, കോവൂര്‍, പെരുമണ്ണ, പാലാഴി, കുന്നത്തുപാലം, പന്തീരാങ്കാവ്, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂര്‍, കടലുണ്ടി, ബേപ്പൂര്‍, അരീക്കാട്, ചെറുകുളം, വേങ്ങേരി, കക്കോടി, എരഞ്ഞിക്കല്‍, പാറോപ്പടി, മലാപ്പറമ്പ്, ചെലവൂര്‍, കുരുവട്ടൂര്‍, ബാലുശ്ശേരി, കാക്കൂര്‍. ചേളന്നൂര്‍. കോക്കല്ലൂര്‍, നന്മണ്ട, ഉള്ളിയേരി, അത്തോളി, എകരൂല്‍, താമരശേരി, മുക്കം, ഓമശ്ശേരി, കുന്ദമംഗലം, നരിക്കുനി, മടവൂര്‍, ചാത്തമംഗലം, വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വളയം, ലോകനാര്‍കാവ് എന്നിവിടങ്ങളിലും നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന മഹാശോഭായാത്രകള്‍ നടക്കും.

ബാലഗോകുലം കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തിലുള്ള ആഘോഷ പരിപാടികളുടെ ഭാഗമായി 23ന് രാവിലെ അഞ്ചുമണിക്ക് ഭജനരഥങ്ങള്‍ നഗരപ്രദക്ഷിണം ചെയ്യും. തുടര്‍ന്ന് ബാലസദനം, വൃദ്ധസദനം - വെള്ളിമാട് കുന്ന്, സേവാഭാരതി ബാലികാസദനം - ചെറുവറ്റ, ബാലസദനം - കോട്ടൂളി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രസാദവിതരണം നടത്തി ബാലദിന സന്ദേശം നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: RSS chief Mohan Bhagwat to inaugurate Krishna sobhayatra in Kerala, Kozhikode, News, Politics, Religion, RSS, Visit, Inauguration, Kerala.