Follow KVARTHA on Google news Follow Us!
ad

നേതാക്കളെയും സൈനികരെയും സന്ദര്‍ശിക്കാന്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കിയാല്‍ മതി; നിബന്ധനകളില്ല, എപ്പോഴാണ് ഞാന്‍ വരേണ്ടത്, ജമ്മു ഗവര്‍ണറുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

നേതാക്കളെയും സൈനികരെയും സന്ദര്‍ശിക്കാന്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കിയാല്‍ മതി. നിബന്ധനകളില്ല, എപ്പോഴാണ് ഞാന്‍ വരേണ്ടത് News, National, Rahul Gandhi, Politics, Jammu, Kashmir, Governor, Twitter, Congress, Rahul Gandhi's tweet replying to Jammu jammu kashmir governor
ന്യൂഡല്‍ഹി: (www.kvartha.com 14.08.2019) നേതാക്കളെയും സൈനികരെയും സന്ദര്‍ശിക്കാന്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കിയാല്‍ മതി. നിബന്ധനകളില്ല, എപ്പോഴാണ് ഞാന്‍ വരേണ്ടത്? ജമ്മുകശ്മീര്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നിബന്ധനകള്‍ നിരത്തുകയാണെന്ന ഗവര്‍ണറുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. ഉപാധികളൊന്നുമില്ലാതെ ജമ്മുകശ്മീരിലെ ജനങ്ങളെ കാണാന്‍ തയ്യാറാണെന്ന് ട്വീറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി അറിയിച്ചത്.

കശ്മീരികളെയും അവിടുത്തെ നേതാക്കളെയും സൈനികരെയും സന്ദര്‍ശിക്കാന്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കിയാല്‍ മതിയെന്ന് രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഒരുപാട് നിബന്ധനകളോടെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിക്കാനാവില്ലെന്ന് സത്യപാല്‍ മാലിക് മറുപടി നല്‍കി. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ വീണ്ടും രംഗത്തെത്തിയത്.


ഗവര്‍ണറെ യജമാനന്‍ എന്ന അര്‍ഥം വരുന്ന ഹിന്ദി വാക്ക് എഴുതുന്ന രീതിയില്‍ 'മാലിക്' എന്നാണ് രാഹുല്‍ ട്വീറ്റില്‍ അഭിസംബോധന ചെയ്തത്. മാലിക് ജീ, എന്റെ ട്വീറ്റിനുള്ള താങ്കളുടെ മറുപടി കണ്ടു. ഒരു നിബന്ധനകളുമില്ലാതെ, കശ്മീരിലെ ജനങ്ങളെ കാണാനുള്ള ക്ഷണം സ്വീകരിക്കുകയാണ്. എപ്പോഴാണ് ഞാന്‍ വരേണ്ടത്? എന്നാണ് രാഹുല്‍ ചോദിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Rahul Gandhi, Politics, Jammu, Kashmir, Governor, Twitter, Congress, Rahul Gandhi's tweet replying to Jammu jammu kashmir governor