Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തി; രാഹുല്‍ ഗാന്ധിക്ക് മുംബൈ കോടതിയുടെ സമന്‍സ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന് Mumbai, News, Politics, Congress, Rahul Gandhi, Narendra Modi, Prime Minister, Complaint, Court, National,
മുംബൈ: (www.kvartha.com 31.08.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന് വിശേഷിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. മുംബൈയിലെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ്. ഗിര്‍ഗൗം മെട്രോപോളിറ്റന്‍ കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ മൂന്നിന് മുന്‍പായി കോടതിക്ക് മുമ്പാകെ ഹാജരാകാനാണ് രാഹുലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

റഫാല്‍ ഇടപാടില്‍ അഴിമതി ആരോപിച്ച് കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന് മോഡിയെ വിശേഷിപ്പിച്ചെന്ന കേസിലാണ് രാഹുലിന് സമന്‍സ് അയച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബി ജെ പി നേതാവായ മഹേഷ് ശ്രിശ്രിമല്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നരേന്ദ്ര മോഡിയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യയിലെ കള്ളന്മാരുടെ കമാന്‍ഡര്‍ എന്ന പരിഹാസം രാഹുല്‍ ട്വീറ്റ് ചെയ്തത്.

 Rahul Gandhi Summoned By Mumbai Court For Calling PM "Commander-In-Thief", Mumbai, News, Politics, Congress, Rahul Gandhi, Narendra Modi, Prime Minister, Complaint, Court, National

രാഹുലിന്റെ പരിഹാസം പ്രധാനമന്ത്രിയെ മാത്രമല്ല ബി ജെ പി പ്രവര്‍ത്തകരെയാകെ പരിഹസിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ബി ജെ പിയ്ക്കെതിരെ ഉപയോഗിച്ച പ്രധാന ആയുധം റഫാല്‍ ഇടപാടായിരുന്നു. പ്രധാനമന്ത്രി മോഡിയെ ലക്ഷ്യം വെച്ചുള്ള രാഹുലിന്റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന പോലുള്ള പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rahul Gandhi Summoned By Mumbai Court For Calling PM "Commander-In-Thief", Mumbai, News, Politics, Congress, Rahul Gandhi, Narendra Modi, Prime Minister, Complaint, Court, National.