Follow KVARTHA on Google news Follow Us!
ad

ഗര്‍ഭിണിയേയും കുടുംബത്തേയും അനുഗ്രഹിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ ട്രാന്‍സ്ജെന്‍ഡറുകള്‍ വീട് കൊള്ളയടിച്ചു; ധരിച്ചിരുന്ന സ്വര്‍ണമാല തട്ടിപ്പറിക്കാനും ശ്രമം

ഗര്‍ഭിണിയേയും കുടുംബത്തേയും അനുഗ്രഹിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ News, Local-News, Complaint, Police, House Wife, Case, National,
ഗുരുഗ്രാം: (www.kvartha.com 17.08.2019) ഗര്‍ഭിണിയേയും കുടുംബത്തേയും അനുഗ്രഹിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ ട്രാന്‍സ്ജെന്‍ഡറുകള്‍ കുടുംബത്തെ കൊള്ളയടിച്ചതായി പരാതി. ഗുരുഗ്രാമിലെ സെക്ടര്‍ 46ല്‍ വെള്ളിയാഴ്ചയാണ് സംഭവം.

വീട്ടിലെത്തിയ മൂന്നംഗ സംഘം ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടതായി വീട്ടമ്മ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 2,100 രൂപ നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചിരുന്നു. എന്നാല്‍ 21,000 രൂപ വേണമെന്ന് സംഘം ആവശ്യപ്പെട്ടു. അത്രയും തുക നല്‍കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞതോടെ തര്‍ക്കമായി. ഇതിനിടെ സംഘം അദ്ദേഹത്തിന്റെ കയ്യിലിരുന്ന പഴ്സ് തട്ടിപ്പറിച്ചെടുത്ത് ഓടി. പഴ്‌സില്‍ 10,000 രൂപയുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

Pregnant Woman, Husband Robbed In Gurgaon By Transgender Persons: Police, News, Local-News, Complaint, Police, House Wife, Case, National

ഇതിനിടെ സംഘത്തിലുണ്ടായിരുന്ന മറ്റൊരാള്‍ താന്‍ ധരിച്ചിരുന്ന സ്വര്‍ണമാലയും പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഒച്ചവച്ചതോടെ അയാള്‍ ശ്രമം ഉപേക്ഷിച്ച് ഓടിയതായും ഇവര്‍ പിന്നീട് ഒരു കാറില്‍ കയറി രക്ഷപ്പെട്ടതായും യുവതി പറയുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷന്‍ ഓഫീസര്‍ ഷഹീദ് അഹമ്മദ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pregnant Woman, Husband Robbed In Gurgaon By Transgender Persons: Police, News, Local-News, Complaint, Police, House Wife, Case, National.