Follow KVARTHA on Google news Follow Us!
ad

Viral Video സൈറണ്‍ മുഴക്കിപ്പോകുന്ന ആംബുലന്‍സുകളുടെ നീണ്ട നിര; ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത കാഴ്ച, രോഗബാധിതരായി കഴിയുന്ന ഹാജിമാരെ അറഫയിലേക്ക് കൊണ്ടുപോകുന്ന സമൂഹ മാധ്യമങ്ങളില്‍ തരംഗമായ വീഡിയോ കാണാം

സൈറണ്‍ മുഴക്കിപ്പോകുന്ന ആംബുലന്‍സുകളുടെ നീണ്ട നിര, ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത മദീനയില്‍ News, World, Gulf, Video, Ambulance, hospital, diseased, Media, Doctor, Nurses, Treatment, Pilgrims under treatment Medina were shifted to Arafat
മദീന: (www.kvartha.com 13.08.2019) സൈറണ്‍ മുഴക്കിപ്പോകുന്ന ആംബുലന്‍സുകളുടെ നീണ്ട നിര, ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത മദീനയില്‍ നിന്നുള്ള ഒരു കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഹാജിമാരെ വഹിച്ച് ഹജ്ജ് കര്‍മത്തിനായി അറഫയിലേക്ക് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സുകളില്‍ കൊണ്ട് പോകുന്ന വീഡിയോയാണ് ശ്രദ്ധേയമായത്.

ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള മെഡിക്കല്‍ സംഘത്തിന്റെ അകമ്പടിയോട് കൂടിയായിരുന്നു അത്യാധുനിക സജ്ജീകരണങ്ങളുള്ള ആംബുലന്‍സുകളുടെ യാത്ര. രോഗികളെ മാറ്റുന്നതിന് 23 ആംബുലന്‍സുകളാണ് ഉപയോഗപ്പെടുത്തിയത്. ഇവയ്ക്കു പുറമെ യാത്രാമധ്യേ ഏതെങ്കിലും ആംബുലന്‍സുകള്‍ കേടാവുകയോ അപകടത്തില്‍ പെടുകയോ ചെയ്യുകയാണെങ്കില്‍ പകരം ഉപയോഗത്തിനായി ആറു ആംബുലന്‍സുകളും യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു.



അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് തീവ്രപരിചരണ വിഭാഗമായി ഉപയോഗിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ അടങ്ങിയ രണ്ടു ആംബുലന്‍സുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ വഹിച്ച മറ്റൊരു വാഹനവും മൊബൈല്‍ വര്‍ക്ക്ഷോപ്പും ഇവയെ അനുഗമിച്ചു. രോഗികളുടെ ബന്ധുക്കളെ ആംബുലന്‍സ് വ്യൂഹത്തിനൊപ്പം ബസില്‍ മക്കയിലെത്തിച്ചു.

മദീന ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഹാജിമാരെ ഓരോ സംഘങ്ങളാക്കിയാണ് അറഫയിലേക്ക് കൊണ്ട് പോയത്. ഹജ്ജ് കര്‍മം നഷ്ടപ്പെടാതെ നോക്കുന്നതിനാണ് തീര്‍ഥാടകരെ മദീനയിലെ ആശുപത്രികളില്‍നിന്ന് മക്കയിലും അറഫയിലും എത്തിച്ചത്. ആരോഗ്യനില അനുവദിക്കുന്നവരെ മാത്രമാണ് ഇങ്ങനെ ആംബുലന്‍സുകളില്‍ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിലേക്ക് എത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Gulf, Video, Ambulance, hospital, diseased, Media, Doctor, Nurses, Treatment, Pilgrims under treatment Medina were shifted to Arafat