Follow KVARTHA on Google news Follow Us!
ad

ദേശീയ പൗരത്വ രജിസ്റ്റര്‍; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; വഴിയാധാരമായത് അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങള്‍

ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമപട്ടിക പ്രസിദ്ധീകരിച്ചതോടെ News, Politics, Trending, Website, Supreme Court of India, Complaint, Appeal, National, Assam,
ന്യൂഡെല്‍ഹി: (www.kvartha.com 31.08.2019) ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അന്തിമപട്ടിക പ്രസിദ്ധീകരിച്ചതോടെ വഴിയാധാരമായത് അസമിലെ 19 ലക്ഷത്തിലേറെ ജനങ്ങള്‍. 3.11 കോടി പേര്‍ ഉള്‍പ്പെട്ട പൗരത്വ പട്ടിക nrcassam.nic.in എന്ന വെബ്‌സൈറ്റിലാണു പ്രസിദ്ധീകരിച്ചത്. നേരത്തെ 41 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ടുള്ള കരടു പട്ടിക ഏറെ വിവാദമായിരുന്നു.

പൗരത്വം തെളിയിക്കുന്നതിനു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും സങ്കീര്‍ണമായ നടപടികള്‍ക്കൊടുവിലാണു പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലൈ 30ന് ആണ് കരട് പട്ടിക പുറത്തിറക്കിയത്. 3.28 കോടി പേര്‍ പൗരത്വത്തിനായി അന്ന് അപേക്ഷിച്ചെങ്കിലും 2.89 കോടി ആളുകള്‍ക്ക് മാത്രമാണ് കരട് പട്ടികയില്‍ ഇടംനേടാനായത്. 40 ലക്ഷത്തോളം ആളുകള്‍ അന്ന് പട്ടികയ്ക്ക് പുറത്തായിരുന്നു.

Original petitioner for updation of citizens' log furious over meagre numbers excluded, says whole exercise was wasted, News, Politics, Trending, Website, Supreme Court of India, Complaint, Appeal, National, Assam

കരടു പട്ടികയിലുള്‍പ്പെട്ട 2.89 കോടി ആളുകളില്‍ നിന്നാണ് ഇപ്പോള്‍ 19 ലക്ഷം പേരെ കൂടി ഒഴിവാക്കിയിരിക്കുന്നത്. 2005 മേയിലാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ പൗരന്മാരുടെ പട്ടിക തയ്യാറാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പെടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ ആര്‍ സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍ ആര്‍ സി സെന്ററുകളും ആരംഭിച്ചിരുന്നു. 1951ലാണ് രാജ്യത്ത് അവസാനമായി എന്‍ ആര്‍ സി പുതുക്കിയത്. ഇതിനു ശേഷം പട്ടിക തയ്യാറാക്കാന്‍ മുന്നിട്ടിറങ്ങുന്ന ആദ്യ സംസ്ഥാനമാണ് അസാം.

ഈ പട്ടികയില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 120 ദിവസത്തിനകം ഫോറിനേഴ്‌സ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും എന്‍ ആര്‍ സിയുടെ അസാം കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല അറിയിച്ചു. ഇതിനായി ആയിരം കേന്ദ്രങ്ങള്‍ ഉടന്‍ തന്നെ തുടങ്ങും. ആറുമാസത്തിനകം അപ്പീലുകളില്‍ തീരുമാനമെടുക്കണം. പട്ടികയില്‍ നിന്നും പുറത്തായവരെ ഉടന്‍ വിദേശികളായി പ്രഖ്യാപിക്കില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഫലത്തില്‍ പൗരത്വ രജിസ്റ്ററില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് തെളിവുകള്‍ നിരത്തി പട്ടികയില്‍ ഇടംനേടാന്‍ ലഭിക്കുന്നത് 10 മാസത്തെ സാവകാശമാണ്. അപ്പീല്‍ നല്‍കാന്‍ സൗജന്യ നിയമസഹായം സര്‍ക്കാര്‍ നല്‍കും. പൗരത്വ രജിസ്റ്ററില്‍ ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ പരിശോധിക്കാന്‍ കൂടുതല്‍ ഫോറിന്‍ ട്രൈബ്യൂണലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ നിയമഭേദഗതി ബില്‍ ലോക്‌സഭ ഇക്കഴിഞ്ഞ ജനുവരിയില്‍ പാസാക്കിയിരുന്നു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, സിഖ്, ബുദ്ധ, ജൈന മത വിശ്വാസികള്‍ക്കാണ് പ്രയോജനം.

അതേസമയം, പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി അസാമില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസിന് പുറമെ 218 കമ്പനി കേന്ദ്രസേനയും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. പട്ടികയുടെ പേരില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ടെന്നും അസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Original petitioner for updation of citizens' log furious over meagre numbers excluded, says whole exercise was wasted, News, Politics, Trending, Website, Supreme Court of India, Complaint, Appeal, National, Assam.