Follow KVARTHA on Google news Follow Us!
ad

ചെങ്കല്‍ ക്വാറികളില്‍ വെള്ളക്കെട്ട്; കണ്ണൂരിലെ മറുനാടന്‍ തൊഴിലാളികള്‍ പട്ടിണിമരണ ഭീഷണിയില്‍, റേഷന്‍ അരിയെങ്കിലും സൗജന്യമായി നല്‍കാമോ?

പ്രളയം മലയോര മേഖലയില്‍ കനത്ത നാശം വിതച്ചതോടെ നിര്‍മാണ മേഖലയില്‍ ജോലിയില്ലാതെ Kerala, Kannur, News, Flood, No work for other state workers in Kannur
കണ്ണൂര്‍: (www.kvartha.com 31.08.2019) പ്രളയം മലയോര മേഖലയില്‍ കനത്ത നാശം വിതച്ചതോടെ നിര്‍മാണ മേഖലയില്‍ ജോലിയില്ലാതെ മറുനാടന്‍ തൊഴിലാളികളും കുടുംബങ്ങളും പട്ടിണിമരണ ഭീഷണിയില്‍. പ്രളയത്തിനു ശേഷം കണ്ണൂരിലെ മലയോര മേഖലയിലെ മിക്ക ചെങ്കല്‍ ക്വാറികളിലും ഖനനം നിര്‍ത്തിവച്ചിരിക്കയാണ്. ചെങ്കല്‍ മേഖലകളില്‍ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇതുകാരണം ദുരിതം അനുഭവിക്കുന്നത്.

ഇവര്‍ താമസിക്കുന്ന ക്യാംപുകള്‍ മഴ ശക്തിപ്പെട്ടതോടെ പകര്‍ച്ചപ്പനി ഭീഷണിയും നേരിടുന്നുണ്ട്. പടിയൂര്‍, ഇരിക്കൂര്‍, മലപ്പട്ടം, കൂടാളി പഞ്ചായത്തുകളിലെയും ശ്രീകണ്ഠപുരം നഗരസഭയിലേയും ചെങ്കല്‍ ക്വാറികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ ചെങ്കല്‍ ഖനനം പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. ചെങ്കല്‍ ക്വാറികളിലെ റോഡുകള്‍ മിക്കതും ചെളിനിറഞ്ഞതിനാല്‍ ലോഡിങ് ലോറികള്‍ക്കു പ്രവേശിക്കാന്‍ കഴിയുന്നില്ല.

രണ്ട് വര്‍ഷത്തോളമായി പുഴകളില്‍ നിന്ന് മണലെടുക്കാത്തതിനാല്‍ നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലെത്തിയിരിക്കുകയാണ്. ഗ്രാമങ്ങളില്‍ കൃഷിയിടങ്ങളിലും മറ്റു തൊഴില്‍ മേഖലകളിലും ഇപ്പോള്‍ ഒന്നും നടക്കാത്തതിനാല്‍ നിത്യ കൂലിക്കാരും തൊഴില്‍രഹിതരായതോടെ സാധാരണക്കാര്‍ ദാരിദ്ര്യത്തിന്റെ പിടിയിലാണ്. ഇവര്‍ക്കായി റേഷന്‍ അരിയെങ്കിലും സൗജന്യമായി വിതരണം ചെയ്യണമെന്നാണ് തൊഴിലാളി കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.


Keywords: Kerala, Kannur, News, Flood, No work for other state workers in Kannur