Follow KVARTHA on Google news Follow Us!
ad

യുഡിഎഫില്‍ നിന്ന് ആരെങ്കിലും തങ്ങളെ തുണക്കുമെന്ന വിശ്വാസത്താല്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ എല്‍ഡിഎഫ്, സെപ്തംബര്‍ രണ്ടിന് പ്രമേയം അവതരിപ്പിക്കും, അംഗങ്ങളെ പൂട്ടിയിടാന്‍ യുഡിഎഫ് തീരുമാനം

മറുകണ്ടം ചാടിയ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെ പൂട്ടാന്‍ Kerala, Kannur, News, UDF, LDF, No confidence motion against PK Ragesh in Kannur Corporation likely by Sep 2nd
കണ്ണൂര്‍: (www.kvartha.com 31.08.2019) മറുകണ്ടം ചാടിയ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെ പൂട്ടാന്‍ അവിശ്വാസ പ്രമേയവുമായി എല്‍ ഡി എഫ്. കണ്ണൂര്‍ കോര്‍പറേഷനില്‍ നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പി കെ രാഗേഷിനെതിരേയുള്ള അവിശ്വാസ പ്രമേയാവതരണം സെപ്തംബര്‍ രണ്ടിനാണ് നടക്കുക. അതേസമയം അന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ നിന്നുമ തങ്ങള്‍വിട്ടു നില്‍ക്കുമെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അറിയിച്ചു.

എന്നാല്‍, രാഗേഷിനെതിരേയുള്ള നീക്കം മുന്നില്‍ കണ്ട് പൂര്‍ണമായും യോഗത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കാനാണ് യുഡിഎഫ് തീരുമാനം. അവിശ്വാസം പാസാകുന്നതിനു വേണ്ട അംഗ സംഖ്യ എല്‍ഡിഎഫിനില്ലാത്തതിനാല്‍ അവിശ്വാസം തള്ളിപ്പോകാനാണ് സാധ്യത. ചര്‍ച്ചകള്‍ക്ക് ശേഷം വോട്ടെടുപ്പിലൂടെയാണ് അവിശ്വാസം പാസാക്കിയെടുക്കേണ്ടത്.

28 അംഗങ്ങളുള്ള യുഡിഎഫില്‍ നിന്നും പി കെ രാഗേഷിനെതിരായി ആരെങ്കിലും വോട്ടു ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയവതരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പാര്‍ട്ടികളും നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റിവെച്ചു യുഡിഎഫ് ഈ കാര്യത്തില്‍ ഒറ്റക്കെട്ടോടെ അവിശ്വാസപ്രമേയം പരാജയപ്പെടുത്താനുള്ള നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.


Keywords: Kerala, Kannur, News, UDF, LDF, No confidence motion against PK Ragesh in Kannur Corporation likely by Sep 2nd