Follow KVARTHA on Google news Follow Us!
ad

നവോത്ഥാനം പറയുന്ന സര്‍ക്കാരും മാധ്യമപ്രവര്‍ത്തകരും തിരിഞ്ഞു നോക്കുന്നില്ല, പയ്യാമ്പലത്തെ സ്വദേശാഭിമാനി സ്മൃതി മണ്ഡപം തകരുന്നു

നവോത്ഥാനം പറയുന്ന സര്‍ക്കാരും ആവിഷ്‌കാരസ്വാതന്ത്രത്തിന്റെ അപ്പോസ്തലന്‍മാരായ Kerala, Kannur, News, Government, No care about Swadeshabhimani Smrithi Mandapam in Kannur
കണ്ണൂര്‍: (www.kvartha.com 31.08.2019) നവോത്ഥാനം പറയുന്ന സര്‍ക്കാരും ആവിഷ്‌കാരസ്വാതന്ത്രത്തിന്റെ അപ്പോസ്തലന്‍മാരായ പത്രപ്രവര്‍ത്തക യൂണിയനും തിരിഞ്ഞു നോക്കാത്തതിനാല്‍ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പയ്യാമ്പലത്തെ സ്മൃതികുടീരം നാശത്തിലേക്ക്. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ തൂലിക പടവാളാക്കിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതികുടീരമാണു ആരും സംരക്ഷിക്കപ്പെടാനില്ലാതെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്.

പയ്യാമ്പലം തീരത്തുള്ള സ്മൃതികുടീരം പണിത കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നു വീഴുകയും ചുമരുകളില്‍ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വദേശാഭിമാനിയുടെ പേര് കൊത്തിവച്ചിട്ടുള്ള മാര്‍ബിള്‍ ശിലാഫലകം അടര്‍ന്നുവീണ നിലയിലാണ്.

കണ്ണൂര്‍ നഗരസഭ 2003 - 2004 കാലഘട്ടത്തിലാണ് സ്മൃതികുടീരം പണിതത്. ഇപ്പോള്‍ ഇവിടം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്. സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യങ്ങളായിരുന്ന മഹാരഥന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നിടമാണ് പയ്യാമ്പലം കടല്‍ത്തീരം. ഇവിടെ 50ലധികം സ്മൃതികുടീരങ്ങളുണ്ട്.

ദിവസേന ആഭ്യന്തരസഞ്ചാരികളും വിദേശികളുമടക്കം നൂറിലധികം പേര്‍ സ്മൃതികുടീരങ്ങളും സന്ദര്‍ശിക്കാനെത്തുന്നുണ്ട്. എന്നാല്‍ മറ്റു സ്മൃതി കുടീരത്തില്‍ നിന്നു വളരെ ശോചനീയമായ അവസ്ഥയിലാണ് രാമകൃഷ്ണപിള്ളയുടെ കുടീരമുള്ളത്. ഇപ്പോള്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്മൃതികുടീരങ്ങള്‍ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നതു വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

സ്മാരകങ്ങളുടെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്ന പരാതിയുമുണ്ട്. രാത്രികാലങ്ങളില്‍ മദ്യപാനികളുടെയും തെരുവുനായ്ക്കളുടെയും കേന്ദ്രമായി ഈ സ്മൃതിമണ്ഡപം മാറിയിരിക്കുകയാണ്. പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തില്‍ സ്വദേശാഭിമാനിയുടെ ചരമദിനത്തില്‍ പുഷ്പചക്രമര്‍പ്പിക്കാനെത്താറുണ്ടെങ്കിലും പിന്നെ തിരിഞ്ഞു നോക്കാറില്ല.


Keywords: Kerala, Kannur, News, Government, No care about Swadeshabhimani Smrithi Mandapam in Kannur