» » » » » » » » » » മലേറിയ ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിയായ പെണ്‍കുട്ടിയെ സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങി മുസ്ലീം വിശ്വാസികള്‍; മൃതദേഹം ചുമന്നുകൊണ്ടുപോകുകയും, അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയും ധനസഹായവും നല്‍കി

വാരണാസി: (www.kvartha.com 16.08.2019) മലേറിയ ബാധിച്ചു മരിച്ച ഹിന്ദുമതവിശ്വാസിയായ 19കാരിയായ പെണ്‍കുട്ടിയെ സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങി മുസ്ലീം വിശ്വാസികള്‍. മൃതദേഹം ചുമന്നുകൊണ്ടുപോകുകയും, അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ സഹായിക്കുകയും ധനസഹായവും നല്‍കി ഇവര്‍ മാതൃകയായി. മതേതര ജീവിതത്തെ കുറിച്ചും മതസൗഹാര്‍ദ ജീവിതത്തെ കുറിച്ചുമൊക്കെ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് വാരണാസിയിലെ ഹര്‍ഹ്വാ ദി ഗ്രാമത്തില്‍ നിന്നും പുറത്തു വരുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സോണി എന്ന പെണ്‍കുട്ടി മലേറിയ ബാധിച്ച് മരിച്ചത്. സോണിയുടെ പിതാവ് ഹോറിലാല്‍ വിശ്വകര്‍മ ഏതാനും വര്‍ഷങ്ങളായി തളര്‍വാതം പിടിപെട്ട് കിടപ്പിലായി. മാതാവാകട്ടെ ഹൃദ് രോഗിയുമാണ്. സോണിയുടെ സഹോദരന്റെ വരുമാനം കൊണ്ട് മാത്രമാണ് കുടുംബം ജീവിക്കുന്നത്.

Muslim men help in Hindu girl's cremation in Varanasi, News, Local-News, Obituary, Dead, Dead Body, Religion, Muslim, National

മരണവാര്‍ത്തയറിഞ്ഞെത്തിയ സമീപപ്രദേശത്തുള്ള ഇസ്ലാം മത വിശ്വാസികള്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ട് വിഷമിക്കേണ്ടെന്ന് പറയുകയും സംസ്‌ക്കാര ചടങ്ങില്‍ തങ്ങള്‍ സഹായിക്കാമെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.

മൃതദേഹം ചുമന്നുകൊണ്ടുപോകുകയും, അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പെണ്‍കുട്ടിയുടെ സഹോദരനെ സഹായിക്കുകയും ചെയ്തു. മൃതദേഹവുമായി പോകവെ ഇവര്‍ രാം നാം സത്യ ഹായ് എന്ന് ഉരുവിടുകയും ചെയ്തു. കൂടാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഇവര്‍ ധനസഹായവും നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muslim men help in Hindu girl's cremation in Varanasi, News, Local-News, Obituary, Dead, Dead Body, Religion, Muslim, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal