Follow KVARTHA on Google news Follow Us!
ad

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലക്കേസ് പ്രതിയുടെ അന്ത്യാഭിലാഷം കേട്ട് അധികൃതര്‍ ഞെട്ടി; എനിക്ക് വിഷം വേണ്ട, ഷോക്കടിപ്പിച്ച് കൊല്ലാന്‍ പറ്റുമോ? തുടര്‍ന്ന് സംഭവിച്ചത് ഇതാണ്!

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലക്കേസ് പ്രതിയുടെ അന്ത്യാഭിലാഷം കേട്ട് അധികൃതര്‍ ആദ്യമെന്നു ഞെട്ടിയെങ്കിലും ഒടുവില്‍ അത് നടപ്പിലാക്കി. വധശിക്ഷ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജയിലിനകത്ത് വിഷംWashington, News, World, Murder, Murder case, Police, Electrocuted
വാഷിംഗ്ടണ്‍: (www.kvartha.com 16.08.2019) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലക്കേസ് പ്രതിയുടെ അന്ത്യാഭിലാഷം കേട്ട് അധികൃതര്‍ ആദ്യമെന്നു ഞെട്ടിയെങ്കിലും ഒടുവില്‍ അത് നടപ്പിലാക്കി. വധശിക്ഷ നടപ്പിലാക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജയിലിനകത്ത് വിഷം കുത്തിവച്ചുള്ള മരണം അല്ല വേണ്ടത് മറിച്ച് തന്നെ ഷോക്കടിപ്പിച്ച് കൊന്നാല്‍ മതിയെന്ന് പ്രതി ആവശ്യപ്പെട്ടത്.

അമേരിക്കയിലെ ടെന്നെസ്സീയില്‍ തടവുകാരനായിരുന്ന സ്റ്റീഫന്‍ വെസ്റ്റ് എന്ന പ്രതിയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചത്. ഒടുവില്‍ പ്രതിയുടെ ആവശ്യം പോലീസ് നടപ്പിലാക്കി. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. അന്ന് ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതിയുടെ ഹര്‍ജി ടെന്നെസ്സി റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബില്‍ ലീ തള്ളിയിരുന്നു.

Washington, News, World, Murder, Murder case, Police, Electrocuted, Murder Convict Picks Electrocution Over Lethal Injection In Final Hours

ഇന്ത്യന്‍ സമയം വ്യാഴാഴ്ച അര്‍ദ്ധരാത്രി 12.27 ന് സ്റ്റീഫന്റെ ആവശ്യാനുസരണം ശിക്ഷ നടപ്പാക്കി. സ്റ്റീഫനെ ജയിലിനകത്ത് വധശിക്ഷ നടപ്പിലാക്കുന്ന മുറിയില്‍ കസേരയിലിരുത്തിയ ശേഷം വൈദ്യുതി പ്രസരിപ്പിച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു. പ്രതി ഈ ശിക്ഷ ആവശ്യപ്പെട്ടത് വധശിക്ഷ നടപ്പാക്കുന്നത് കുറച്ച് ദിവസങ്ങള്‍ കൂടി നീട്ടാനാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Washington, News, World, Murder, Murder case, Police, Electrocuted, Murder Convict Picks Electrocution Over Lethal Injection In Final Hours