Follow KVARTHA on Google news Follow Us!
ad

ഇനി സിനിമാ ടിക്കറ്റും കൈപൊള്ളും, ഞായറാഴ്ച മുതല്‍ 8.5 ശതമാനം വരെ വിനോദനികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഞായറാഴ്ച മുതല്‍ സിനിമാ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. സെപ്തംബര്‍ ഒന്നുമുതല്‍ 8.5 ശതമാനം വരെ വിനോദനികുതി ഈടാക്കാന്‍ Kerala, Thiruvananthapuram, News, Cinema, Ticket, Government, Entertainment, Movie ticket price will be hiked from Sunday
തിരുവനന്തപുരം: (www.kvartha.com 31.08.2019) ഞായറാഴ്ച മുതല്‍ സിനിമാ ടിക്കറ്റ് നിരക്ക് വര്‍ധിക്കും. സെപ്തംബര്‍ ഒന്നുമുതല്‍ 8.5 ശതമാനം വരെ വിനോദനികുതി ഈടാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയില്‍ കൂടുതലുള്ള ടിക്കറ്റുകള്‍ക്ക് 8.5 ശതമാനവുമാണ് വിനോദ നികുതി ഈടാക്കുക.

ജിഎസ്ടി നിലവില്‍ വന്നതോടെ തദ്ദേശ സ്ഥാപനങ്ങള്‍ പിരിച്ചിരുന്ന വിനോദ നികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ സിനിമാ ടിക്കറ്റിന്റെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ആയി കുറച്ച സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുമ്പ് പിരിച്ചിരുന്ന വിനോദ നികുതി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് 10% വരെ വിനോദനികുതി ഏര്‍പ്പെടുത്തുന്നതിന് നിയമ ഭേദഗതി കൊണ്ടു വന്നു. എന്നാല്‍ ഇതിനെതിരെ ചലച്ചിത്ര രംഗത്തെ സംഘടനകള്‍ രംഗത്തുവരികയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പ്രേക്ഷകര്‍ക്ക് അധികഭാരമുണ്ടാകാത്ത വിധത്തില്‍ വിനോദ നികുതി ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

ഇ - ടിക്കറ്റിംഗ് നിലവില്‍ വരുന്നതുവരെ ടിക്കറ്റുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍ കൊണ്ടുപോയി സീലു ചെയ്യേണ്ടതില്ല. പകരം ജി എസ് ടി അടയ്ക്കുന്ന ടിക്കറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു തൊട്ടടുത്ത മാസം മൂന്നാം തീയതിക്കകം പിരിച്ച നികുതി തദ്ദേശ സ്ഥാപനത്തില്‍ അടച്ചാല്‍ മതിയാകും.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചും സിനിമാ രംഗത്തെ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുമാണ് നേരത്തെയിറക്കിയ ഉത്തരവില്‍ തദ്ദേശഭരണ വകുപ്പ് ഭേദഗതി വരുത്തിയത്.

Keywords: Kerala, Thiruvananthapuram, News, Cinema, Ticket, Government, Entertainment, Movie ticket price will be hiked from Sunday