Follow KVARTHA on Google news Follow Us!
ad

പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് നല്ലതാണോ? പഠനം പറയുന്നത് ഇതാണ്

പാല്‍, തൈര്, പാല്‍ക്കട്ടി തുങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് നല്ലതാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാം. പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണെന്ന് പഠനംHealth, Lifestyle & Fashion, Kerala, News, Study
(www.kvartha.com 31.08.2019) പാല്‍, തൈര്, പാല്‍ക്കട്ടി തുങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് നല്ലതാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാം. പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് നല്ലതാണെന്ന് പഠനം പറയുന്നു. എല്ലുകളുടെ സാന്ദ്രത കൂട്ടുകയും നട്ടെല്ലിനു ശക്തി കൂട്ടുകയും ചെയ്യും. പാലുല്‍പ്പന്നങ്ങള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നവര്‍ക്ക് നട്ടെല്ലിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത താരതമ്യേന കുറഞ്ഞിരിക്കുമെന്ന് പഠനം തെളിയിക്കുന്നു. അഡ്വാന്‍സസ് ഇന്‍ ന്യൂട്രീഷന്‍' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, കോളന്‍ ക്യാന്‍സര്‍, ഹൃദയാഘാതം എന്നിവ തടയാന്‍ സഹായിക്കുമെന്നും പഠനം പറയുന്നു. ശരീത്തിനും ആരോഗ്യത്തിനും ആവശ്യമുള്ള പ്രോട്ടീന്‍, കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സെലിനിയം, വിറ്റാമിന്‍ എ തുടങ്ങിയ പോഷകങ്ങള്‍ പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ സഹായകമാകുമെന്നും പഠനത്തില്‍ പറയുന്നു.

Health, Lifestyle & Fashion, Kerala, News, Study, Milk products; Health benefits

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Health, Lifestyle & Fashion, Kerala, News, Study, Milk products; Health benefits