Follow KVARTHA on Google news Follow Us!
ad

ഫോര്‍ബ്സിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളിയും; യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ലണ്ടനിലെ ആഡംബര ഹോട്ടല്‍ ഉടമ

ഫോര്‍ബ്സിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി. യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഉള്‍പ്പെട്ടത് ലണ്ടനിലെ ആഡംബര ഹോട്ടല്‍ ഉടമയായ മലയാളിയാണ്. യൂറോപ്പില്‍ മൂല്യമേറിയKochi, News, Kerala, Business, Business Man, Hotel

കൊച്ചി: (www.kvartha.com 13.08.2019) ഫോര്‍ബ്സിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച് മലയാളി. യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഉള്‍പ്പെട്ടത് ലണ്ടനിലെ ആഡംബര ഹോട്ടല്‍ ഉടമയായ മലയാളിയാണ്. യൂറോപ്പില്‍ മൂല്യമേറിയ ആസ്തികള്‍ സ്വന്തമായുള്ള മിഡില്‍ ഈസ്റ്റ് വ്യവസായികളുടെ ഫോര്‍ബ്സ് പട്ടികയിലാണ് ഒരു മലയാളി ഇടം നേടുന്നത്. ട്വന്റി14 ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്ലാന്‍ഡ് യാര്‍ഡ് ഹോട്ടലാണ് പട്ടികയില്‍ ഇടം നേടിയത്.

അദീബ് അഹ്മദിനെ കൂടാതെ ഈ ഫോര്‍ബ്സ് പട്ടികയില്‍ ഇടംപിടിച്ചവര്‍ അറബ് വ്യവസായികളാണ്. 2004ലാണ് ട്വന്റി14 ഹോള്‍ഡിങ്സ് 1,100 കോടി മുടക്കി ലണ്ടനിലെ ലോകപ്രശസ്തമായ പൈതൃക കെട്ടിടമായ ഗ്രേറ്റ് സ്‌കോട്ലാന്‍ഡ് യാര്‍ഡിന്റെ ഉടമയാകുന്നത്. 92,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രേറ്റ് സ്‌കോട്ലാന്‍ഡ് യാര്‍ഡില്‍ 153 ആഢംബര മുറികള്‍, അഞ്ച് എഫ് ആന്റ് ബി കോണ്‍സെപ്റ്റ്, ജിം, കോണ്‍ഫറന്‍സ് മുറികള്‍, മറ്റു വിനോദ സൗകര്യങ്ങള്‍ എന്നിയുള്ള പഞ്ചനക്ഷത്ര സൗകര്യമുള്ള ആഢംബര ഹോട്ടലാക്കി മാറിയിരിക്കുകയാണ്.

Kochi, News, Kerala, Business, Business Man, Hotel, Malayali businessman in prestigious forbs list

ഹോട്ടല്‍ വ്യവസായ രംഗത്ത് ട്വന്റി14 ഹോള്‍ഡിങ്സിന് 750 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികളാണ് യുകെ, യൂറോപ്പ്, ജിസിസി രാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളിലായുള്ളത്. കൊച്ചിയിലെ പോര്‍ട്ട് മുസിരിസ്, യുഎഇയിലെ ദുബായ് സ്റ്റൈഗന്‍ബര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേ, മസക്കറ്റിലെ ഷെരാട്ടണ്‍ ഒമാന്‍, സ്‌കോട്ലാന്‍ഡില്‍ വാല്‍ഡോര്‍ഫ് അസ്റ്റോറിയ എഡിന്‍ബര്‍ഗ്, ദി കാലിഡോണിയന്‍ എന്നിവയാണ് നിലവിലുള്ള ഹോട്ടലുകള്‍. ഗ്രേറ്റ് സ്‌കോട്ലാന്‍ഡ് യാര്‍ഡ് കെട്ടിടത്തിന്റെ കാഴ്ച ചരിത്രത്തിനെ കുറിച്ചുള്ള ഒട്ടനവധി ഭാവനകളാണ് സമ്മാനിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Business, Business Man, Hotel, Malayali businessman in prestigious forbs list