» » » » » » » » » » ഗോപിയണ്ണനെ പറ്റി മനപ്പൂര്‍വ്വം പറയാത്തതാണ്; തൃശൂര്‍ എടുത്ത് പൊക്കാന്‍ നോക്കിയതാ, നടു ഉളുക്കിയെന്നാണ് നാട്ട് വര്‍ത്തമാനം, സുരേഷ് ഗോപിയെ ട്രോളിയ സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു

തൃശൂര്‍: (www.kvartha.com 16.08.2019) തൃശൂരിനൊപ്പം എന്നുമുണ്ടാകുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സുരേഷ് ഗോപിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണതന്ത്രം മാത്രമായിരുന്നെന്ന് സംവിധായകന്‍ നിഷാദ്. കനത്ത മഴയില്‍ കെടുതി അനുഭവിക്കുന്ന സമയത്ത് സുരേഷ്‌ഗോപിയെ ഈ പരിസരത്തൊന്നും കണ്ടില്ലെന്നും തൃശ്ശൂര്‍ എടുത്തുപൊക്കാന്‍ നോക്കിയപ്പോള്‍ നടു ഉളുക്കിക്കാണുമെന്നുള്ള നിഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

എംപിയായി തെരഞ്ഞടുക്കപ്പെട്ടാല്‍ തൃശ്ശൂരിലെ ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി തൃശ്ശൂരിലേക്ക് താമസം മാറ്റുമെന്നായിരുന്നു സുരേഷ് ഗോപിയുടെ അവകാശവാദം. എന്നാല്‍ കനത്തമഴയില്‍ തൃശ്ശൂര്‍ കെടുതി അനുഭവിക്കുകയാണ്. തൃശ്ശൂര്‍ എടുത്തുപൊക്കാന്‍ നോക്കിയപ്പോള്‍ നടു ഉളുക്കിയത് കൊണ്ടാവാം അദ്ദേഹത്തെ ഈ പരിസരത്തൊന്നും കാണാത്തതെന്നും നിഷാദ് പരിഹസിച്ചുകൊണ്ട് പറഞ്ഞു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

Just Remember That !!!!
പഴയ ഹിറ്റായ ഒരു സിനിമാ ഡൈലോഗാണ്.
ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ,ഈ ചിത്രം തന്നെ ഉത്തരം നൽകും. Comparison അല്ല കേട്ടോ. ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര്  പ്രശാന്ത്. വാക്കിലല്ല, പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ. ഇപ്പോൾ ഇതെഴുതുമ്പോൾ,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു. അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ. ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ...
അനന്തപദ്മനാഭന്റ്റെ മണ്ണങ്ങനെയാ. ആരെയും ചതിക്കില്ല. കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ്. അതാണ് ശീലം. എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയിൽ വരണം. ഒന്നു നിവർന്ന് നിൽക്കണമെന്കിൽ. അത് ചരിത്രം.
തെക്കൻ മാസ്സാണ്. മരണ മാസ്സ്.
NB
ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്...തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം..ക്ഷിണം കാണും..അതാ ...രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റ്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു...മോഹൻ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു..സഹായവും വാഗ്ദാനം ചെയ്തു...എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം...ചുമ്മാ പറഞ്ഞന്നേയുളളൂ...
Just Remember That...!!!(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Facebook, post, Director, Suresh Gopi, Thrissur, Flood, Malayalam director Nishad's facebook post against Suresh Gopi

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal