» » » » » » » » » » » മോഡേണായി ജീവിക്കുക; തട്ടമൊന്നും നിര്‍ബന്ധമല്ല; ഭര്‍ത്താവിന്റെ ശാഠ്യവും ഭര്‍തൃവീട്ടിലെ പീഡനവും, തലശ്ശേരിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍

തലശ്ശേരി: (www.kvartha.com 21.08.2019) യുവതി വീടിനകത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ ഭര്‍ത്താവ് മാടപ്പീടിക ബൈത്തുല്‍ ഭയാനിലെ മുഹമ്മദ് സഹീര്‍ (28 ), ഭര്‍തൃപിതാവ് അബൂബക്കര്‍ സിദ്ധിഖ് (57 ) എന്നിവരെ തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

നിരന്തരമുണ്ടായ പീഡനത്തെ തുടര്‍ന്നാണ് ഫിദ ആത്മഹത്യ ചെയ്തത്. വാടക വീട്ടില്‍ ഫിദയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ആത്മഹത്യക്ക് മുമ്പ് ഫിദ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടിലെയും പീഡനങ്ങളെ പറ്റി കത്ത് എഴുതിയിരുന്നു. ഇത് പോലീസിന് ലഭിച്ചു.

 News, Kerala, Thalassery, Suicide, Lady, Husband, Father, Arrest, Accused, Lady suicide in thalassery; husband and relative arrested

തട്ടമൊന്നും ധരിക്കാതെ മോഡേണായി ജീവിക്കണമെന്ന് ഭര്‍ത്താവ് ഫിദയെ നിര്‍ബന്ധിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് ഖത്തറില്‍ നിന്നും ഭര്‍ത്താവ് സഹീര്‍ നാട്ടിലെത്തിയ ദിവസമാണ് ഫിദ ജീവനൊടുക്കിയത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കേസന്വേഷണം തലശ്ശേരി ടൗണ്‍ പോലീസില്‍ നിന്നും ഡി.വൈ.എസ്.പി ഏറ്റെടുക്കുകയായിരുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thalassery, Suicide, Lady, Husband, Father, Arrest, Accused, Lady suicide in thalassery; husband and relative arrested

About Kvartha Alpha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal