Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വര്‍ണ്ണവളകള്‍ ഊരിനല്‍കി; കേരളത്തെ പ്രളയെക്കെടുതിയില്‍നിന്ന് കരകയറ്റാന്‍ ഗോള്‍ഡ് ചാലഞ്ചുമായി മുന്‍മന്ത്രി പികെ ശ്രീമതി

കേരളത്തെ പ്രളയെക്കെടുതിയില്‍നിന്ന് കരകയറ്റാന്‍ ഗോള്‍ഡ്Kerala, Thiruvananthapuram, News, Flood, Trending, P.K Sreemathi Teacher, Kerala flood relief; P.K Sreemathi Teacher starts 'Gold Challenge'
തിരുവനന്തപുരം: (www.kvartha.com 20.08.2019) കേരളത്തെ പ്രളയെക്കെടുതിയില്‍നിന്ന് കരകയറ്റാന്‍ ഗോള്‍ഡ് ചാലഞ്ചുമായി പികെ ശ്രീമതി രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് സ്വര്‍ണ്ണവളകള്‍ ഊരിനല്‍കിയാണ് മുന്‍മന്ത്രിയും സിപിഎം നേതാവുമായ ശ്രീമതി ടീച്ചര്‍ ചാലഞ്ചിന് തുടക്കംകുറിച്ചത്. വളകളോടൊപ്പം ഒരുലക്ഷം രൂപയും അവര്‍ ദുരിതാശ്വാസനിധിയിലേക്കായി നല്‍കി.

പ്രളയദുരിതാശ്വാസത്തിന് സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച്. ശ്രീമതി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


പി കെ ശ്രീമതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ബഹു. മുഖ്യമന്ത്രിയെ കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടു വളകളും ഏല്‍പിച്ചു. സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Flood, Trending, P.K Sreemathi Teacher, Kerala flood relief; P.K Sreemathi Teacher starts 'Gold Challenge'