Follow KVARTHA on Google news Follow Us!
ad

മൂന്നാറില്‍ കലക്ടര്‍ രേണുരാജിന്റെ ഓപ്പറേഷന്‍ വരുന്നു; പുഴയോര കയ്യേറ്റങ്ങളെ തടയാന്‍ നടപടി, പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും

മൂന്നാറില്‍ ദേവികുളം സബ് കലക്ടര്‍ രേണുരാജിന്റെ ഓപ്പറേഷന്‍ വരുന്നു. പുഴയോര കൈയ്യേറ്റങ്ങളെ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രേണുരാജ് പറഞ്ഞു. പുഴയുടെ ഒഴുക്കിന് തടസം നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് Munnar, News, Kerala, Flood, Rain, District Collector, Building Collapse,
തൊടുപുഴ: (www.kvartha.com 15.08.2019) മൂന്നാറില്‍ ദേവികുളം സബ് കലക്ടര്‍ രേണുരാജിന്റെ ഓപ്പറേഷന്‍ വരുന്നു. പുഴയോര കൈയ്യേറ്റങ്ങളെ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രേണുരാജ് പറഞ്ഞു. പുഴയുടെ ഒഴുക്കിന് തടസം നില്‍ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാണ് തീരുമാനം.

ഇതിനായി പുഴയുടെ ഒഴുക്കിനു തടസം സ്യഷ്ടിക്കുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കും. മൂന്നാര്‍ ടൗണിലും പഴയ മൂന്നാറിലും പുഴയുടെ ഒഴുക്കിനു തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കും.

Munnar, News, Kerala, Flood, Rain, District Collector, Building Collapse, Illegal buildings will demolish in Munnar

കനത്ത മഴയെ തുടര്‍ന്ന്
മൂന്നാറില്‍ വീണ്ടും പ്രളയമുണ്ടായതിനെ തുടര്‍ന്നാണ് കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി കലക്ടര്‍ മുന്നോട്ടുവന്നത്. മുതിരപ്പുഴ കരകവിഞ്ഞതോടെ പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതേതുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Munnar, News, Kerala, Flood, Rain, District Collector, Building Collapse, Illegal buildings will demolish in Munnar