Follow KVARTHA on Google news Follow Us!
ad

ക്ഷേത്ര പറമ്പില്‍ ആനയെ കെട്ടുന്ന സ്ഥലത്ത് കഞ്ചാവ് ചെടികള്‍; കണ്ടെത്തിയത് ഒന്നരയാള്‍ പൊക്കത്തിലുള്ള ചെടികള്‍

ക്ഷേത്രപറമ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തൃശൂര്‍Thrissur, News, Local-News, Temple, Case, Kerala,
തൃശ്ശൂര്‍ : (www.kvartha.com 31.08.2019) ക്ഷേത്രപറമ്പില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്ത് ചേര്‍ന്നുള്ള ഭാഗത്താണ് നിറയെ ശാഖകളോട് കൂടിയ ഒന്നരയാള്‍ പൊക്കത്തിലുള്ള ചെടികള്‍ കണ്ടെത്തിയത്. ക്ഷേത്ര പരിസരത്തെ കാടുവെട്ടിത്തെളിക്കുന്നതിനിടെ സംശയം തോന്നിയ തൊഴിലാളികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

ഏകദേശം ഒന്‍പത് അടിയും അഞ്ച് അടി ഉയരത്തിലുമുള്ള കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇതില്‍ നിറയെ ശാഖകളും ഉണ്ടായിരുന്നു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ സ്ഥലത്തെത്തി ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. പറിച്ചെടുത്ത ചെടികള്‍ പിന്നീട് നശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Ganja plants found in temple place, Thrissur, News, Local-News, Temple, Case, Kerala

അതേസമയം ചെടികള്‍ നട്ടുവളര്‍ത്തിയതാണെന്ന് തോന്നുന്നില്ലെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ കഞ്ചാവ് അവശിഷ്ടങ്ങളില്‍ നിന്നാകാം ഇവ വളര്‍ന്നതെന്നാണ് വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ganja plants found in temple place, Thrissur, News, Local-News, Temple, Case, Kerala.