» » » » » » » » » » കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍; തീരുമാനം ചൈനയുടെ അഭ്യര്‍ത്ഥന മാനിച്ച്; വിഷയം ചര്‍ച്ച ചെയ്യുന്നത് അടച്ചിട്ട മുറിയില്‍; പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല

വാഷിംഗ്ടണ്‍: (www.kvartha.com 16.08.2019) കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാനൊരുങ്ങി യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍(യു.എന്‍.എസ്.സി). രക്ഷാസമിതി സ്ഥിരാംഗമായ ചൈനയുടെ അഭ്യര്‍ത്ഥന മാനിച്ച് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക്(ഇന്ത്യന്‍ സമയം)അടച്ചിട്ട മുറിയിലായിരിക്കും വിഷയം ചര്‍ച്ചചെയ്യുകയെന്ന് രക്ഷാസമിതിയുടെ ഇത്തവണത്തെ അധ്യക്ഷയായ പോളണ്ടിന്റെ പ്രതിനിധി ജനാന റോണക്കയെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച നടന്ന കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തിലാണ് ചൈന അഭ്യര്‍ത്ഥന കത്ത് നല്‍കിയതെന്ന് നയതന്ത്രജ്ഞര്‍ പറയുന്നു. അതേസമയം വെള്ളിയാഴ്ചത്തെ ചര്‍ച്ചയില്‍ പാകിസ്ഥാനെ പങ്കെടുപ്പിക്കില്ല. യോഗത്തിലുണ്ടാകുന്ന പ്രസ്താവനകളോ പരാമര്‍ശങ്ങളോ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയുമില്ല. ഇത് ചര്‍ച്ച ചെയ്യാനോ മാധ്യമങ്ങളില്‍ പ്രക്ഷേപണം ചെയ്യാനോ അനുവദിക്കില്ല.

First Since 1965, UN Security Council to Hold Rare Closed-Door Meeting on Kashmir Today on China, Pak Request, Washington, News, Report, Pakistan, China, Jammu, Kashmir, World

കശ്മീര്‍ വിഷയം വ്യാഴാഴ്ച ചര്‍ച്ച ചെയ്യണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നെങ്കിലും മറ്റ് യോഗങ്ങളൊക്കെ നിശ്ചയിച്ചതിനാല്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നുവെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞു. ചര്‍ച്ചയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നതിനെക്കുറിച്ച് പോളണ്ടിലെ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസിഡന്റ് ജോന്ന റോണക്ക പരിശോധിച്ച് വരികയാണെന്നും നയതന്ത്രജ്ഞര്‍ പറഞ്ഞു.

കശ്മീരിന് പ്രത്യേക അനുമതി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചര്‍ച്ച ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി നേരത്തെ കത്തെഴുതിയിരുന്നു. ഇത് ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹ ലോധി യു.എന്‍.എസ്.സി പ്രസിഡന്റിന് കൈമാറിയിരുന്നു.

എന്നാല്‍ ചൈന ഒഴികെയുള്ള നാല് സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തിനൊപ്പമാണ് നിന്നത്. ജമ്മു കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്കം മാത്രമാണെന്നും പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്നുമാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ച നിലപാട്.

കശ്മീര്‍ വിഷയത്തെ അന്താരാഷ്ട്ര വത്കരിക്കുക എന്ന ഉദ്ദേശത്തോടെ രക്ഷാസമിതിയില്‍ തുറന്ന ചര്‍ച്ച വേണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ചൈനയ്ക്ക് മേല്‍ പാകിസ്ഥാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ചൈനയും അടച്ചിട്ട മുറിയിലെ ചര്‍ച്ച മാത്രമാണ് ആവശ്യപ്പെട്ടത്. തുറന്ന ചര്‍ച്ചയ്ക്ക് മറ്റ് അംഗങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ചൈനയും നിലപാട് മയപ്പെടുത്തിയതെന്നാണ് വിവരങ്ങള്‍.

തുറന്ന ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ ചര്‍ച്ചക്കിടെ നടക്കുന്ന പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. മാത്രമല്ല രക്ഷാസമിതി അംഗമല്ലാത്തവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധിക്കും. ഇതുവഴി തങ്ങളുടെ വാദങ്ങള്‍ ലോകത്തിന് മുന്നില്‍ കൂടുതല്‍ എത്തിക്കാനാകുമെന്നായിരുന്നു പാകിസ്ഥാന്‍ കരുതിയിരുന്നത്. എന്നാല്‍ തുറന്ന ചര്‍ച്ച നടക്കാത്തതിനാല്‍ രക്ഷാ സമിതി അംഗങ്ങള്‍ മാത്രമാകും ചര്‍ച്ച നടത്തുക. അതിലെ വിവരങ്ങള്‍ രഹസ്യമായി തുടരുകയും ചെയ്യും. ചര്‍ച്ചാ വിവരങ്ങള്‍ ഔദ്യോഗികമായി സൂക്ഷിക്കുകയുമില്ല. അതിനാല്‍ എന്താണ് ചര്‍ച്ചയില്‍ അംഗങ്ങള്‍ നിലപാടെടുത്തത് എന്നത് പുറത്താര്‍ക്കും ലഭ്യമാവുകയുമില്ല.

കശ്മീര്‍ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ പാകിസ്ഥാന് വേണ്ടി ചൈന ഉന്നയിച്ചേക്കും. എന്നാല്‍ ഉയ്ഗുര്‍ മുസ്ലീങ്ങള്‍ക്ക് എതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തല്‍ ആഗോള തലത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ചൈന ഇതിനെ എത്രത്തോളം പ്രാധാന്യം നല്‍കുമെന്ന് കണ്ടറിയണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: First Since 1965, UN Security Council to Hold Rare Closed-Door Meeting on Kashmir Today on China, Pak Request, Washington, News, Report, Pakistan, China, Jammu, Kashmir, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal